നിധിയുടെ കാവൽക്കാരൻ 3 [കാവൽക്കാരൻ]

Posted by

 

അതും പറഞ്ഞ് ഞാൻ അവിടേ നിന്നും എങ്ങോട്ടെന്നില്ലാതെ നടന്നു…

 

ഒരു പഴയ ബിൽഡിംഗ്‌ ആയിരുന്നു ഇത്… എന്നാലും എന്റെ ശ്രദ്ധ ആദ്യം പോയത് അവിടെയുള്ള പഴയ സാധനങ്ങളിലേക്ക് തന്നെയായിരുന്നു

 

ഇവിടേ വന്നതുമുതൽ മോഡേൺ എന്ന് പറയാൻ മാത്രം കണ്ടത് ഇവിടുത്തെ പുതിയ തലമുറയേയായിരുന്നു… ബാക്കിയുള്ളതെല്ലാം ഇങ്ങനെ പഴയ വീടുകൾ കാറുകൾ സാധങ്ങൾ എല്ലാമാണ്…

 

എല്ലാം എന്തോ ദുരൂഹത മറച്ചുവെക്കുന്നത് പോലേ…..

 

“അതേയ് ഈ പിജി ബ്ലോക്ക്‌ എവിടെയാ.. ”

 

ബുക്കും പിടിച്ച് നടന്നു വരുന്ന ഒരു സ്ത്രീയോടായി ഞാൻ ചോദിച്ചു….

 

വേഷം സാരിയാണ് പക്ഷേ അതികം പ്രായമില്ല കാണാനും കൊള്ളാം നടി ഐശ്വര്യ ലോക്ഷിമിയുടെ ഒക്കെ ഒരു കട്ട്‌…

 

ഇനി മിസ്സ്‌ വല്ലോം ആണോ എന്ന് കരുതി ആവശ്യത്തിലധികം വിനയം കാണിച്ചുകൊണ്ടാണ് ഞാൻ അത് ചോദിച്ചത്….

 

ആദ്യം അവർ എന്നേ കുറച്ചു നേരം നോക്കി…

 

പിന്നേ എന്റെ ബാക്കിലുള്ളവൻമാരെയും…

 

“ഫസ്റ്റ് ഡേ തന്നെ വൈകിയിട്ടാണോ വരുന്നത്… ”

 

അവരുടെ ശബ്ദത്തിന്റെ ടോൺ കേട്ടപ്പോൾ തന്നെ മനസ്സിലായി അവർ എന്തായാലും ഒരു സ്റ്റുഡന്റ് അല്ല എന്നുള്ള കാര്യം…

 

രാഹുൽ:-“അത് ഞങ്ങൾ ഇവിടേ ആദ്യായിട്ടാ അതിന്റെ ഒരു പ്രശ്നം ഉണ്ടായിരുന്നു…”

 

അവൻ എന്നേ തള്ളി മാറ്റി എന്റെ മുന്നിൽ കയറി പറഞ്ഞു…

 

അവന്റെ ഒലിപ്പിക്കൽ കണ്ടപ്പോൾ തന്നെ അവൻ പണി തുടങ്ങി എന്നെനിക്ക് മനസ്സിലായി…

 

അവന്റെ മറുപടി കേട്ടതും ആ സ്ത്രീ വിധക്തമായി തന്റെ പുഞ്ചിരിയടക്കാൻ ശ്രമിച്ചു..

Leave a Reply

Your email address will not be published. Required fields are marked *