പിന്നേ ഒന്നും നോക്കിയില്ല അയാളോട് ഒരു നന്ദിയും ഒക്കെ പറഞ്ഞ് യാത്ര തുടങ്ങി…
സച്ചിൻ തന്നെയായിരുന്നു ബൈക്ക് ഓടിച്ചത്…
എന്നാൽ പ്രശ്നം അതല്ല എങ്ങനെ അങ്ങോട്ട് പോവും…. വീട്ടിൽ നിന്നും ഇറങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞെങ്കിലും എവിടെയും ഞങ്ങൾ എത്തിയിട്ടില്ല..
ഞങളുടെ മുന്നിൽ ഇപ്പോൾ കാണുന്നത് രണ്ടേ രണ്ടു വഴികളാണ്….
ഒരു വഴി മലയിലേക്കാണെങ്കിൽ മറ്റേത് എങ്ങോട്ടാണെന്ന് പോലും അറിയില്ല..
രാഹുലിന് ഒരു മൈരും അറിയില്ല എന്ന് ഏകദേശം മനസ്സിലായി……
“ചേട്ടാ ഈ കോളേജിൽക്ക് ഏതു വഴി പോവണം… ”
അതിലെ വരുന്ന ഒരു പാൽക്കാരൻ ചേട്ടനോട് ഞാൻ ചോദിച്ചു..
അയാൾ കുറച്ചു നേരം ഞങ്ങളെ നോക്കി ശേഷം…
“ആ കാണുന്ന നിധി മലയിലോട്ടങ് വച്ചു പിടിച്ചാൽ മതി… ”
അയാൾ ആ വലിയ മലയേ ചൂണ്ടി പറഞ്ഞു..
പിന്നേ അയാൾ പറഞ്ഞതുപോലെ ഒരു വച്ചു പിടിക്കൽ ആയിരുന്നു…
കണ്ടിട്ട് ഒരു കുറുക്കു വഴിയായാണ് എനിക്ക് തോന്നിയത്
കാരണം റോടൊന്നും ടാർ ചെയ്തിട്ടുണ്ടായിരുന്നില്ല… മാത്രവുമല്ല ഒരു ബസ്സിന് പോവാൻ മാത്രമുള്ള വീതിയുമുണ്ടായിരുന്നില്ല..
കുറച്ചു ദൂരം വലിയ കുഴപ്പമില്ലാതെ പോയി എന്നാൽ കുറച്ചു കഴിഞ്ഞതും രണ്ടു സൈഡിലും വിശാലമായ കാടായി…….
എല്ലാം മരങ്ങളും അടുപ്പിച്ചടുപ്പിച്ചാണ് ഉള്ളത് അതിനാൽ തന്നെ ഒരു തരം ഇരുട്ടാണ് എനിക്ക് കാണാൻ സാധിച്ചത്…
രാത്രി ഈ വഴി പോകുന്നവരെയൊക്കെ സമ്മതിച്ചുകൊടുക്കണം…