ഹ്മ്മ് എന്നാ കുറെയൊക്കെ സമാധാനം കിട്ടും.
ശരി ചേച്ചി ഞാനാ ഫയൽ ഒക്കെ തരാം ചേച്ചി നോക്കി എന്തേലും സംശയം ഉണ്ടേൽ ചോദിച്ചോ.
ഇനി നാട്ടിൽ പോയെന്നു കരുതി എന്തേലും ആവിശ്യമുണ്ടെൽ വിളിക്കാൻ മറക്കേണ്ട.
ഹോ ശരിടാ.
നീ ഒന്ന് വിളിച്ചാൽ മതി കേട്ടോടാ.
നാട്ടിലെതിയാൽ പിന്നെ ഇവിടെ ഉള്ളവരെ കുറിച്ചൊന്നും ഒരോർമയും ഇല്ലാലോ നിനക്ക്.
ശരിയാ ചേച്ചി.
നാട്ടിലത്തിയാൽ പിന്നെ അമ്മയുടെ കൂടെയ ചുറ്റിയും കറങ്ങിയും ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കിയും അങ്ങിനെ അങ്ങിനെ പോകും.
അല്ല അമ്മയുടെ അസുഖം ഒക്കെ
ഹ്മ്മ് കുറച്ചു ആക്കമുണ്ട് എന്നാലും പൂർണമായും മാറിയില്ല
അതെനിക്കറിയാല്ലോ വല്ല മാറ്റവും ഉണ്ടോ എന്നാ ചോദിച്ചേ.
ഇല്ല ചേച്ചി.
അമ്മയുടെ കൂടെ നടക്കുന്നത് ഓർക്കുമ്പോൾ എനിക്ക് കരചില് വരും ചേച്ചി എന്ന് പറഞ്ഞോണ്ട് ശ്രീ കണ്ണ് തുടച്ചതും.
അയ്യേ അതിനെന്തിനാടാ നി കരയുന്നെ.
അവരെ നീ നല്ല പൊലെയല്ലേ സംരക്ഷിക്കുനെ നിന്നെപ്പോലെ ഒരു മകനെ കിട്ടിയതല്ലേ അവരുടെ ഭാഗ്യം
നി അതോർത്തൊന്നും വിഷമിക്കേണ്ട എല്ലാം നേരെയാകും.
എങ്ങിനെ ചേച്ചി .
സാരമില്ലെടാ എന്തായാലും നി പോയിട്ട് വിളിക്ക്.
ശരി ചേച്ചി എന്റെ അവസ്ഥ പറഞ്ഞു ചേച്ചിയെയും ബുദ്ധിമുട്ടിച്ചല്ലേ ഞാൻ.
ഹോ കുറെ ബുദ്ധിമുട്ടിച്ചു ഒന്ന് പോടാ.
ഒരു കാലത്തു എന്നെ ആശ്വാസിപ്പിച്ചിരുന്ന ആളാ ഇപ്പൊ പറയുന്നത് കേട്ടില്ലേ.
ഹാ പിന്നെ വൈകീട്ട് പോകുന്നതിനു മുൻപ് മീനുവിനെ വന്നു കാണാൻ മറക്കേണ്ട ഇല്ലേൽ അറിയാലോ.
ഹോ വരാം ചേച്ചി.
അവളെന്റെ ചക്കരയല്ലേ .
ഹ്മ്മ് അതിന്റെ എല്ലാം അവളിൽ കാണുന്നുണ്ട്.നിന്നെപോലെതന്നെ ഭയങ്കര നാക്കാ പെണ്ണിന്