അമ്മക്കുഞ്ഞ് 8 [skull666]

Posted by

എഴുത്ത് ചുവടെ കോപ്പി ചെയ്യുന്നു.
___________________________________

പ്രിയപ്പെട്ട ജോർജ്ജ്,

എൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഒരു മനുഷ്യൻ നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ദുഃഖം ഇതായിരിക്കാം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ കടന്നുപോവുന്ന അവസ്ഥ എങ്ങനെ കൃത്യമായി നിനക്ക് മുൻപിൽ അവതരിപ്പിക്കണം എന്നെനിക്കറിയില്ല. എങ്കിലും ഒരു ശ്രമം നടത്തുന്നു…
___________________________________

നിൻ്റെ ജീവിതത്തിൽ നീ ഏറ്റവും സ്നേഹിക്കുന്ന, നിൻ്റേതെന്ന് മാത്രം അഹങ്കരിക്കുന്ന പെണ്ണിനെ നീ മനസ്സിൽ ഓർക്കുക…

———-
(“ഇത് വായിച്ചപ്പോൾ, എൻ്റെ കണ്ണടിച്ച് പൊട്ടിച്ച് മുൻപിൽ ഇരുന്ന് മോങ്ങുന്ന ഐറ്റത്തിൻ്റെ മുഖം എൻ്റെ മൈൻ്റിൽ ഒരു സെക്കൻ്റ് ഫ്ലാഷ് ആയി.”)
———–

….അവൾ അതീവ സുന്ദരിയാണ്. വിദ്യാസമ്പന്നയും വിവേകമതിയും ആണ്. നിന്നെയും കുട്ടികളെയും വളരെയധികം സ്നേഹിക്കുന്നു.. ഉയർന്ന നിലയിലുള്ള, ആദരിക്കപ്പെടുന്ന ഒരു ജോലി ചെയ്യുന്നു, അതും സമൂഹത്തിൽ ഏറ്റവും നിലയും വിലയുമുളള ഒരു സന്യാസി സഭയുടെ സ്ഥാപനത്തിൽ. ജോലി സ്ഥലത്തുള്ള മറ്റാരുമായും അവൾ മനസ്സ് തുറന്ന് സംസാരിക്കുന്നത് പോലും നീ കണ്ടിട്ടില്ല.

അവളുടെ പദവി കൊണ്ടും അറിവ് കൊണ്ടും അവളെ നാട്ടിൽ എല്ലാവരും ബഹുമാനത്തോടെയാണ് നോക്കിക്കാണുന്നതും അവളോട് സംസാരിക്കുന്നതും.

ഇതുവരെ നിൻ്റെ വാക്കുകൾക്ക് വിപരീതമായി അവളൊന്നും ചെയ്തിട്ടില്ല. അവൾ സ്വന്തമായതിൽ നീ അഭിമാനിക്കുന്നു. നിങ്ങളുടെ ലൈംഗികജീവിതവും കുടുംബജീവിതവും സന്തോഷവും സമാധാനവും നിറഞ്ഞതാണ്.

Leave a Reply

Your email address will not be published. Required fields are marked *