“നീ ആലോചിക്കാതെ ഓരോന്ന് ഒപ്പിക്കല്ലേ…”
“ഞാൻ മുൻപത്രയും സംസാരിച്ചത് കേട്ടിട്ട് അങ്ങനെയാണോ തോന്നിയത്?”
“അല്ല… എന്നുവച്ച് ഇത്രയും ഞാൻ പ്രതീക്ഷിച്ചോ…”
“പ്രതീക്ഷിക്കാത്തത് എൻ്റെ കുറ്റമല്ല. ‘എൻ്റെ പെണ്ണ്’ എന്ന് തന്നെയല്ലേ പറഞ്ഞത്?”
“അതിന്…?”
“സ്വന്തം പെണ്ണിനെ താലി കെട്ടുന്നത് തെറ്റാണോ?”
“………………….”
“അല്ലെങ്കിൽ കാരണം പറ. എന്തുകൊണ്ട് വേണ്ട?”
“………………..”
.
“കാരണം പറ മോളേ…”
(മുഖം കുനിച്ച് നിന്ന്)
“നീ ഓർക്കുന്നത് പോലെ ഭംഗിയ്ക്ക് കെട്ടാനുള്ള സാധനമല്ല പൊന്നേ അത്…”
“മെൻ്റലിസം പഠിച്ചിട്ടുണ്ടോ?”
“ജീവിതകാലം മുഴുവൻ കൂടെയുള്ള പെണ്ണിനാ താലി. അല്ലാതെ എനിക്കല്ല.”
“അയ്ശരി…… അമ്മക്കുഞ്ഞ് ജീവിതകാലം മുഴുവൻ കൂടെ ഉണ്ടായാലെന്താ പ്രശ്നം?”
“എന്ത് പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല…”
“വ്യക്തമായ കാരണം പറ…”
“നിൻ്റെ ലൈഫ് തുടങ്ങിയിട്ട് പോലുമില്ല. നാളെ നീ തന്നെ പറയും അമ്മ ലൈഫ് നശിപ്പിച്ചെന്ന്…”
“ഞാൻ ചെറ്റയല്ല… പിന്നെ ആലോചിക്കാതെ ഞാൻ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?”
“എടാ നീ കുഞ്ഞല്ലേ…”
(തലയ്ക്ക് കൈ കൊടുത്ത് ബെഡ്ഡിൽ ഇരുന്നു)
“പ്രായമല്ല പക്വതയുടെ അടിസ്ഥാനം എന്ന് പറഞ്ഞത് ഞാനാണോ?”
“നിനക്ക് പറഞ്ഞാ മനസ്സിലാവില്ല.”
“അമ്മക്കുഞ്ഞൂ നീ ഇത് കണ്ടോ… ഇത് ഡിസൈനർ പെൻഡൻ്റ് ആണെന്നേ തോന്നൂ. നോക്കി വാങ്ങിയതാ.”
“അതാണോ ഇവിടെ പ്രശ്നം?”
“അയ്യോ എനിക്കതും പ്രശ്നമല്ല. നിനക്ക് പ്രശ്‌നമുണ്ടെങ്കിലോ എന്നോർത്ത് പറഞ്ഞതാ.”