ഇന്ന് കൈയ്യിൽ ഉള്ളത് Fortuner Zenith 2.7 MT (Stealth Black- Matte Finish) ആണ്. (Custom built and named by me) (Specs as follows)
Engine: 2.7L Dual VVT-i Petrol, custom-mapped ECU
Power: ~195 hp @ 5800 rpm
Torque: ~310 Nm @ 4000 rpm
Transmission: 6-speed manual, short-throw gearbox (non-jerky)
Drivetrain: RWD with selectable torque bias (custom limited-slip diff)
With so many other Tech-Mech-Aesthetic tweaks including Largest-in-class panoramic sunroof and a 360° camera.
(Any machine nerds here? What say?)
_________________________________
Songs playing (softly):
“Lailakame…” (Ezra)
“Pranayame..” (Ladies and Gentleman)
പാട്ട് കേട്ട് രാത്രിയിലെ കാര്യങ്ങൾ മനസ്സിൽ വീണ്ടും പ്ലേ ചെയ്യുകയായിരുന്നു ഞാൻ.
മറച്ച് പിടിക്കാൻ ശ്രമിച്ചിട്ടും തിളങ്ങുന്ന കണ്ണുകളോടെ അമ്മക്കുഞ്ഞ് ചോദിച്ചത് എൻ്റെ മനസ്സിൽ മുഴങ്ങി.
“ഇതെന്താ…..!?”
“കണ്ണ് കാണാൻ വയ്യേ?”
“ഇത് താലിയല്ലേ? ഇങ്ങ് കാണിച്ചേ നോക്കട്ടെ…”
“കൈയ്യിൽ തരില്ല മോളേ…”
“ഇതെന്തിനാ?”
“നിന്നെ കെട്ടിയിടാൻ…”
.
.
.
.
.
.
.
“പൊന്നുകുഞ്ഞേ നിനക്ക് വെളിവില്ലേ?”
.
.
.
“ലേശം കുറവാ…”
.
.
.
.
“എന്താ നിൻ്റെ ഉദ്ദേശ്യം? ഇത് വെറുതെ കളിയാണോ?”
(ടേബിളിൽ ചുരുട്ടി വച്ചിരുന്ന T-Shirt എടുത്ത് കുടഞ്ഞ് കയറ്റിയിട്ടു.)
“വേണ്ടെന്നാണോ?”
“ഇത് തമാശ പറയാൻ പറ്റിയ കാര്യമല്ല…”
“വേണ്ട… എന്നാണോ??”