റിദ അവളെ നോക്കി ചമ്മലോടെ ചിരിച്ചു രണ്ട് പേരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു.
“നീ ഏതാ വില്ല ”
റാഷി എന്നോടായി ചോദിച്ചു
“ഇത് തന്നെ.
നിങ്ങൾ നടക്കാൻ ഇറങ്ങിയതാണോ ”
“ആട ഞങ്ങൾ രാവിലെ എത്തി കുറെ നേരമായി റൂമിൽ തന്നെ ഇച്ചിരി കാറ്റ് കൊള്ളാം എന്ന് കരുതി ഇറങ്ങിയത ”
“ഓഹ് രാവിലെ എത്തിയോ വെറുതെ അല്ല രണ്ടിന്റേം നടത്തം ഒന്നും അങ്ങോട്ട് ശരിയാവാത്തെ”
അതും പറഞ്ഞതും റിദു എന്റെ കയ്യിൽ പിടിച്ചൊന്ന് പിച്ചി
അത് പറഞ്ഞപ്പോഴേക്കും ഷംനയുടെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു.
” ശൈത്താനെ അങ്ങനൊന്നുല്ല യാത്ര ചെയ്ത ക്ഷീണം ഉണ്ടായിരുന്നു അത് ഉറങ്ങി തീർത്തതാ ”
” ഉവ്വ red velevet കേക്ക് ഇങ്ങനെ കൈ എത്തും ദൂരത്തു ഇരിക്കുമ്പോ ഒന്ന് ടേസ്റ്റ് ചെയ്യാതിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ”
അത് പറഞ്ഞത് ഷംനയ്ക്ക് നല്ല പോലെ അങ്ങ് സുഖിച്ചു ബൾബിട്ടത് പോലെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.
“(ഇച്ചിരി നാണത്തോടെ )അങ്ങനൊന്നുല്ലിക്ക ഞങ്ങൾ ശെരിക്കും ഉറങ്ങിയതാ ”
” ഉവ്വുവ്വേ…ഞങ്ങൾ വിശ്വസിച്ചു അല്ലേടി റിദു ”
അവളും അവരെ ആക്കിയങ് പറഞ്ഞു
“അതെ അതെ ”
“നിങ്ങൾ വാ നമുക്ക് അകത്തിരുന്ന് സംസാരിക്കാം ”
ഞാൻ അവരോട് പറഞ്ഞു
“വേണ്ടെടാ നിങ്ങൾ ഇപ്പൊ വന്നല്ലേ ഉള്ളു നിങ്ങൾ ഒന്ന് ഫ്രീ ആവ് ഞാൻ രാത്രി വിളിക്കാം ok ”
അങ്ങനെ ബൈ പറഞ് അവർ രണ്ട് പേരും പോയി
“ഞാൻ ശെരിക്കും മരിച്ചു ജീവിച്ചതാ മോനെ എന്റെ പകുതി ജീവൻ അങ്ങ് പോയി “