അവിർ എയർപോർട്ടിൽ പറഞ്ഞ സമയത്ത് തന്നെ എത്തി മേൽബിനെ അവിർ സന്തോഷത്തോടെ യാത്ര അഴച്ചു. എയർപോർട്ടിൽ നിന്നും തിരിച്ചു വരുന്ന വഴി ഡെൽമ ജിത്തുവുമായി സംസാരിക്കാൻ ശ്രമിച്ചു എങ്കിലും ക്‌ളീറ്റസ് അച്ചായൻ അടുത്ത് ഉള്ളത് കൊണ്ട് വെല്യ കാര്യം ആയിട്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല.
ജിത്തു തിരിച്ചു വീട്ടിൽ വണ്ടി കൊണ്ട് ഇട്ടപ്പോൾ ഡ്രൈവർ പണിക്കു കൂലി എന്നാ പോലെ ക്‌ളീറ്റസ് അങ്കിൾ അവനു നേരെ കുറച്ചു രൂപ വെച്ചു നീട്ടി. ജിത്തു അതു വേണ്ട എന്നു പറഞ്ഞു പൈസ സ്വീകരിക്കാതെ വണ്ടിയുടെ താക്കോൽ കൊടുത്തു വീട്ടിലേക്കു തിരിച്ചു പോയി.
പിറ്റേ ദിവസവും ഡെൽമ അടുക്കളയിൽ പണി ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ അപ്പുറത്തെ ജിത്തുവിന്റെയും കൂട്ടുകാരുടെയും സ്വരം കേൾക്കുന്നുണ്ടായിരുന്നു. ഡെൽമ അപ്പോൾ ഓർത്തു ജിത്തുവിന് ഇന്നലെ എയർപോർട്ടിൽ വന്നിട്ട് ഒന്നും കൊടുത്തില്ലല്ലോ എന്നു കഴിഞ്ഞ പ്രാവിശ്യം കുപ്പി കൊടുത്തപ്പോൾ അവൻ വാങ്ങിച്ചു അതു കൊണ്ട് ഈ പ്രാവിശ്യവും ഒരു കുപ്പി കൊടുത്തല്ലോ എന്നു.
ജിത്തുവിനു ഒന്നും കൊടുത്തില്ലെങ്കിൽ അതു മോശം അല്ലെ എന്നു തോന്നിയ ഡെൽമ വേഗം പോയി ഷെൽഫിൽ വെച്ചിരുന്ന കുപ്പികളിൽ നിന്നും ഒരണ്ണം എടുത്തു .
ഡെൽമ തിരിച്ചു വന്നു ജിത്തുവും കൂട്ടുകാരും ഇരിക്കുന്ന ഷെഡിലേക്കു നോക്കി. “ജിത്തു ജിത്തു ” എന്നു രണ്ടു മൂന്ന് വട്ടം വിളിച്ചു. ആരോ വിളിക്കുന്ന പോലെ തോന്നിയ ജിത്തു ഷെഡിനു ഉള്ളിൽ നിന്നും വെളിയിലേക്ക് വന്നു നോക്കിയപ്പോൾ ഡെൽമ ആന്റി മതലിനു അപ്പുറത്തു നിന്നു വിളിക്കുന്നത് കണ്ടു.