ഡെൽമ ഇപ്പോളും ഒന്ന് അണിഞ്ഞു ഒരുങ്ങി നടന്നാൽ ഒരു പത്തു വയ്സു എങ്കിലും ഇനിയും കുറയും പക്ഷെ ഡെൽമക്കു മാനസികമായി അങ്ങനെ ഒന്നും ചെയ്യാൻ ഇപ്പോൾ തോന്നാറില്ല. ഡെൽമയുടെ നര വീണു തുടങ്ങിയ മുടി പുറത്തു വരാൻ തുടങ്ങിയിട്ടും അതിൽ ഒന്ന് ചായം പൂശാൻ പോലും ഡെൽമക്ക് തോന്നിയില്ല . ഇനി അതൊക്കെ ചായം പൂശി ഒരുങ്ങി കെട്ടി ആരെ കാണിക്കാൻ എന്ന ചിന്ത ആയി ഡെൽമക്ക് മനസ്സിൽ. അതു കാണേണ്ട ആൾക്ക് ആണെങ്കിൽ ഇപ്പോൾ അതിനു ഒന്നും താല്പര്യവും ഇല്ല എന്ന ചിന്ത ആയി മനസ്സിൽ. ഡെൽമയുടെ ഈ ഒരു മാനസിക അവസ്ഥ കൊണ്ട് അവളുടെ മുഖത്തും ശരീരത്തിലും പ്രായം തെളിഞ്ഞു തുടങ്ങി.
ഈ പറഞ്ഞതിന് അർത്ഥം ഡെൽമക്ക് അണിഞ്ഞു ഒരുങ്ങി നടക്കാൻ സാമ്പത്തികം ആയി കഴിവ് ഒന്നും ഇല്ലാത്തതു കൊണ്ട് ആണ് എന്നു കരുതരുത്. ദൈവം സഹായിച്ചു ഡെൽമക്ക് സാമ്പത്തികം ആയി ഒരു കുറവും ഇതുവരെ വന്നിട്ടില്ല. ഡെൽമയുടെ മനസ്സിൽ കെറി കൂടിയ നിരാശയും ഒറ്റപ്പെടലും ആണ് ഡെൽമയെ ആകെ മാറ്റിയതു.
ഡെൽമക്ക് മക്കൾ മൂന്നാണ്. ഡെൽമയുടെ മക്കൾ എല്ലാം ഇപ്പോൾ ആവിർ അവിരുടെ കുടുംബവും ജോലിയും ഒക്കെ ആയി തിരക്കാണ് അതു കൂടാതെ ഡെൽമയുടെ കെട്ടിയോൻ ക്‌ളീറ്റസ് അച്ചായനിൽ ഈ കുറച്ചു നാള് കൊണ്ട് വന്ന മാറ്റവും എല്ലാം കൂടെ ആയപ്പോൾ ഡെൽമ വല്ലാണ്ട് ഒറ്റപ്പെട്ടതു പോലെ ആയി. ഡെൽമയുടെ ജീവിതം ഒരാൾ പുറത്തു നിന്നു നോക്കിയാൽ ഡെൽമക്ക് ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും ഡെൽമക്കു പക്ഷെ ഒന്നും ഇല്ല എന്ന ഒരു തോന്നൽ ആയിരുന്നു മനസ്സിൽ.