ജിത്തു പെട്ടന്ന് വെളിയിലേക്ക് വന്നപ്പോൾ ഡെൽമാക്കു ആണെങ്കിൽ വീടിനു അകത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. ഇപ്പോൾ ഡെൽമ അകത്തേക്ക് പോയാൽ താൻ ഇവിടെ നിന്നിരുന്ന കാര്യം ജിത്തുവിന് മനസ്സിലാകും എന്ന് ഡെൽമക്കു അറിയാം അതുകൊണ്ട് ഡെൽമ ജിത്തു വീടിനു അകത്തേക്ക് പോകുന്നതും കാത്തു അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചു.
ജിത്തു വീടിനു വെളിയിൽ വന്നു കുറച്ചു നേരം അവിടെ അങ്ങനെ നിന്നു പിന്നെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി. ഡെൽമ അപ്പോൾ ആണ് ജിത്തു സിഗരറ്റ് വലിക്കും എന്ന് അറിയുന്നത്. അംബിക സംസാരത്തിന് ഇടക്ക് എപ്പളോ ഡെൽമയോട് സൂചിപ്പിച്ചിരുന്നു ജിത്തു ഇപ്പോൾ തല തെറിച്ച കൂട്ടുകെട്ടിൽ ആണ് ചെന്നു പെട്ടിരിക്കുന്നതെന്ന് പക്ഷെ അവൻ വീട്ടിൽ നിന്നു സിഗരറ്റ് വലിക്കാൻ മാത്രo വലിയ ആളു ആയി എന്ന് ഡെൽമ അറിഞ്ഞിരുന്നില്ല.
ഡെൽമയുടെ മനസ്സിൽ ജിത്തു ഇപ്പോളും ഒരു കൊച്ചു ചെക്കൻ ആയിരുന്നു. അംബിക ജിത്തുവിനെ മാമ്മൻടെ വീട്ടിൽ കൊണ്ട് പോയി ആകുമ്പോൾ ജിത്തുവിനു പ്രായം ഏകദേശം പതിനഞ്ചു വയസ്സ് കാണത്തൊള്ളൂ. ജിത്തു ഒരു അഞ്ചു ആറു വർഷം അവിടെ മാമന്റെ കൂടെ നിന്നു എങ്ങനെ നോക്കിയാലും ജിതിൻവിന് ഒരു ഇരുപത്തി രണ്ടു വയസ്സിന് അപ്പുറം കാണില്ല എന്ന് ഡെൽമക്ക് അറിയാം.
ജിത്തു നാട്ടിൽ തിരിച്ചു വന്നതിൽ പിന്നെ അംബിക അവനെ കുറച്ചു പറയുന്ന അറിവ് മാത്രമേ ഡെൽമക്ക് ഉണ്ടായിരുന്നുള്ളു. ഡെൽമ ജിത്തുവിനെ നേരിൽ കണ്ടതും വളരെ ചുരുക്കം മാത്രമായിരുന്നു അവിർ തമ്മിൽ സംസാരവും ഉണ്ടായില്ല.