അതും പറഞ്ഞ് സ്റ്റെല്ല ആൽബിയുടെ കവിളിലേക്ക് അവളുടെ കൈ ചേർത്തു,
” ആൽബി ഇങ്ങോട്ട് നോക്ക്, എന്തായാലും നമ്മൾ ഇതെല്ലാം നിർത്താൻ പോവുകയല്ലേ നീ ആലോചിച്ചിട്ട് പറ എന്തു വേണമെന്ന്…” അതും പറഞ്ഞ് സ്റ്റെല്ല എഴുന്നേറ്റ് മോളെയും കൊണ്ട് റൂമിനകത്തേക്ക് കയറിപ്പോയി,
ആൽബി ഹാളിൽ നിന്നും റിമോട്ട് എടുത്ത് ടിവിയിലെ ചാനലുകൾ വെറുതെ മാറ്റി കളിച്ചു കൊണ്ടിരുന്നു ,
രാത്രി അത്താഴം കഴിക്കുന്ന സമയത്തും ആൽബിയുടെ മുഖത്ത് വലിയ തെളിച്ചം ഉണ്ടായിരുന്നില്ല എങ്കിലും അവൻ തന്റെ ആഗ്രഹത്തിൽ നിന്നും പുറകോട്ട് പോകില്ല എന്ന സ്റ്റെല്ലക്ക് ഉറപ്പായിരുന്നു.
രാത്രിയിൽ അന്ന മോളെ കിടത്തി ഉറക്കിയ ശേഷം സ്റ്റെല്ല ഫോണിൽ കളിച്ച് ഇരിക്കുകയായിരുന്നു,
ബാൽക്കണിയിൽ നിന്നും തോളിൽ ഒരു നനഞ്ഞ ടർക്കിയുമിട്ട് ആൽബിൻ റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല ഫോൺ എടുത്ത് മാറ്റി വച്ചു,
“ഇതെന്നാ ആൽബി നനഞ്ഞ ടർക്കിയും ഇട്ടു നടക്കുന്നത്, വെറുതെ ജലദോഷം പിടിക്കുമേ ”
” നല്ല ചൂടാണ് അതുകൊണ്ട് ഇട്ടതാ..”
അതും പറഞ്ഞ് അവൻ ടർക്കിയെടുത്ത് റൂമിലെ വാതിലിനു മുകളിലേക്ക് വിരിച്ചിട്ടു ശേഷം ബെഡ്ഢിലേക്ക് കയറി സ്റ്റെല്ലയുടെ അരികിലായി കിടന്നു,
” ശിവ എന്തായാലും നീ കൂടെ ചെല്ലണമെന്ന് ആണോ പറയുന്നത്..?? ”
” അതെ ആൽബി നമ്മുടെ ആഗ്രഹങ്ങൾക്ക് അവനും കൂടെ നിൽക്കുന്നില്ലേ അപ്പോൾ പിന്നെ നമ്മളും കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടേ..”
സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു,
“ശരി എന്തായാലും കുഴപ്പമില്ല, ഇത്രയും പ്ലാൻ ആയതല്ലേ അങ്ങനെ തന്നെ ചെയ്യാം ” ആൽബി മടിച്ചു മടിച്ചാണ് അത് പറഞ്ഞത്,