അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” നിനക്ക് ഞാൻ വെറും ശരീരം മാത്രമായിരുന്നു, നിന്റെ കൂർമ്മ ബുദ്ധിയിലൂടെ നേടി എടുത്ത പെൺ ശരീരം…!! പക്ഷേ എനിക്ക് നീ അങ്ങനെ ആയിരുന്നില്ല ശിവ ”
സ്റ്റെല്ലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു,  അവളുടെ വാക്കുകൾ വിറച്ചു തുടങ്ങി ,നെഞ്ചിടിപ്പ് ഉയർന്ന്  ശരീരമാകെ തളർന്നതും സ്റ്റെല്ല സോഫയിലേക്ക് ഇരുന്നു.

” പറ ശിവാ.,  ഇനിയും ഞാൻ നിന്നെ വിശ്വസിക്കണോ..?? നീ ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ നിനക്ക് അവസരം തരണോ..?? ”
ശിവ അതിനു മറുപടി ഒന്നും മിണ്ടിയില്ല,

” ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയാണ് ഇനിയൊരിക്കലും നീ സ്റ്റെല്ലയെ  കാണില്ല ശിവ..”
അതും പറഞ്ഞ് സ്വന്തം ബാഗും എടുത്ത് അവൾ താഴേക്ക് ഇറങ്ങാൻ തുടങ്ങി,

“സ്റ്റെല്ല നീ എന്നോട് കള്ളം പറഞ്ഞിട്ടില്ലേ..?? ” പുറകിൽ നിന്നുമുള്ള അവന്റെ ചോദ്യം കേട്ടതും സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,

” ഞാൻ എന്താണ് നിന്റെ അടുത്ത് നുണ പറഞ്ഞിട്ടുള്ളത്..?? ”

” നീ എന്റെ കൂടെ കിടക്കുന്നതും നമ്മൾ തമ്മിലുള്ള ബന്ധവും എല്ലാം ആൽബിക്ക് അറിയില്ലേ…?????”
ശിവയുടെ പെട്ടെന്ന് ഉള്ള ചോദ്യം സ്റ്റെല്ല ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…!!!  അതു കൊണ്ടു തന്നെ അവളുടെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു, പെട്ടെന്ന് എന്താണ് മറുപടി പറയേണ്ടത് എന്ന് പോലും  അവൾക്ക് അറിയില്ലായിരുന്നു….!!

“ആൽബിക്ക് ഒന്നും  അറിയില്ല, എന്തെങ്കിലും  അറിയാമായിരുന്നെങ്കിൽ ഞാൻ നിന്റെ അടുത്ത് പിന്നെയും വരില്ലായിരുന്നു..” ശിവയുടെ മുഖത്ത് നോക്കാതെ ആണ് സ്റ്റെല്ല മറുപടി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *