അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” ശിവ ഇതെല്ലാം അറിയാതെ അല്ലേ ഞാൻ ഇത്രയും നാൾ നിന്റെ കൂടെ കിടന്നത്..?    എന്റെ ആൽബിയെ വരെ വെറുപ്പിച്ച് ഞാൻ നിൻറെ കൂടെ വന്നിട്ടില്ലെ, അപ്പോഴെല്ലാം  കള്ളത്തരവും നുണയും മാത്രമല്ലെ നമുക്കിടയിൽ നടന്നത്…?? ”

” സ്റ്റെല്ല… സ്റ്റോപ്പ് ഇറ്റ് , ജസ്റ്റ് ഫക്കിംഗ് സ്റ്റോപ്പ് ഇറ്റ്, നിന്നെ പ്രണയിച്ചതും ആഗ്രഹിച്ചതും നുണ ആണെന്ന് ഒരിക്കൽ കൂടി പറയരുത്..”

” നുണയനാണ് നീ കള്ളത്തരം മാത്രം പറയുന്ന വിശ്വസിക്കാൻ കൊള്ളാത്തവൻ  ”
അത് കൊണ്ടൊന്നും സ്റ്റെല്ലയുടെ ദേഷ്യം അടങ്ങിയിട്ടുണ്ടായിരുന്നില്ല,

” മാഡം,  ചേട്ടനോട് അങ്ങനെ സംസാരിക്കരുത്…”
അവർ രണ്ടുപേരും ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഭഗത്തിന്റെ ഇടപെടൽ,

” ചെറ്റത്തരം കാണിച്ചിട്ടുണ്ടേൽ അത് മുഖത്തു നോക്കി തന്നെ പറയും ഭഗത്ത്, എവിടെയാണേലും  ആരോടാണെങ്കിലും..”
സ്റ്റെല്ലയുടെ ശബ്ദം ഇത്തവണ ഉയർന്നു തുടങ്ങിയിരുന്നു..!!

“ഭഗത്ത്….!! നീ എന്ത് മൈര് കാണാൻ ആണ് ഇതിന്റെ ഇടക്ക് കൊണക്കാൻ നിക്കുന്നത്, മിണ്ടാണ്ട് താഴേക്ക് പോ , ഇതിന്റെ ബാക്കി നോക്കാൻ എനിക്ക് അറിയാം ”
ശിവയുടെ ദേഷ്യവും വിഷമവും നിസ്സാഹായതയും എല്ലാം അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു,
” പോ ഭഗത്ത്…!! ”
ഒരിക്കൽ കൂടി ശിവയുടെ ശബ്ദം ഉയർന്നതും  മറുപടി ഒന്നും മിണ്ടാതെ ഭഗത്ത് താഴേക്ക് ഇറങ്ങിപ്പോയി.

” പെണ്ണേ, ഞാൻ പറയട്ടെ.. , പ്ലീസ് ”

” ഇനിയും ഞാൻ നിന്നെ വിശ്വസിക്കണം എന്നാണോ..?? ”

” വിശ്വസിക്കണ്ട പക്ഷേ എനിക്ക് പറയാൻ ഉള്ളത് കേട്ടു കൂടെ..?? “

Leave a Reply

Your email address will not be published. Required fields are marked *