അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” കൊള്ളാം ഇമ്പ്രെസീവ് ആൻഡ്  ഗുഡ് വെരി ഗുഡ്..”
കയ്യടി അവസാനിപ്പിച്ച്, ഒരു നിസ്സംഗ ഭാവത്തോടെ  അവൾ സോഫയിലേക്ക് അമർന്നിരുന്നു,
” ശിവാ… ഞാൻ വെറും പൊട്ടത്തി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ..?? ”

“വാട്ട്‌ ഹാപ്പെൻഡ് ,വൈ ആർ യൂ ആസ്കിംഗ് ലൈക്ക് താറ്റ്..?? ”
അതിശയവും ഒപ്പം സംശയത്തോടെയും ഉള്ള മറു ചോദ്യത്തിനൊപ്പം, ഭഗത്തിന്റെ മേലുള്ള ശിവയുടെ കൈ അയഞ്ഞു തുടങ്ങിയിരുന്നു,

” ശിവ നീ അവനോട് എത്ര ചോദ്യം ചെയ്താലും  ഭഗത്ത്  കുറ്റം ഏറ്റെടുക്കും അവനാണ് എല്ലാം ചെയ്തതെന്ന്  അവൻ ഏറ്റു പറയും നിനക്ക് വേണ്ടി മരിക്കാൻ പറഞ്ഞാലും അവൻ അത് ചെയ്യും അതെനിക്ക് നന്നായിട്ട് അറിയാം..!! ”
സ്റ്റെല്ല ഒരു നിമിഷം നിർത്തി പിന്നെ സോഫയിൽ നിന്നും എഴുനേറ്റ് അവന്റെ നേരെ വന്നു,
” നിന്റെ  മനസ്സ് അറിവില്ലാതെ ഭഗത്ത് ഈയൊരു കാര്യം  ചെയ്തു എന്ന് പറഞ്ഞാൽ അത്  കണ്ണും പൂട്ടി വിശ്വസിക്കാൻ മാത്രം മന്ദ ബുദ്ധി അല്ല സ്റ്റെല്ല…!!  ഈ പ്രകടനങ്ങൾ ഒക്കേ  ഞാൻ വിശ്വസിക്കുമെന്ന് നീ കരുതുന്നുണ്ടോ..?? ”
അവൾ രണ്ട് കൈയും കെട്ടി വീണ്ടും  ശിവയുടെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി, സ്റ്റെല്ലയുടെ രൂക്ഷമായ നോട്ടം നേരിടാൻ ആവാതെ ശിവ തല കുനിച്ചു..!!

“ശിവ എനിക്ക് വേണ്ട ഉത്തരം ഒന്ന് മാത്രമാണ് എന്തിന് നീ ഇത് എന്നോട് ചെയ്തു..?? ”

” പെണ്ണേ ഞാൻ…’

” നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയതല്ലേടാ എന്റെ ആൽബിയോട് പോലും മറച്ചു വെച്ച് ഞാൻ നിന്റെ  കൂടെ കിടന്നിട്ടില്ലെ..?? എന്തിനാ ശിവാ നീ അത് ചെയ്തത്…”
സ്റ്റെല്ലയുടെ സ്വരം പതറി തുടങ്ങിയിരുന്നു, കണ്ണുകൾ പതിയെ നിറഞ്ഞു  , വിറക്കുന്ന അധരങ്ങൾ ,
എല്ലാം കൊണ്ടും അവിടം  നിശബ്ദമായി മാറിയപ്പോൾ  ശിവയുടെ മനസ്സിൽ അവളെ മുഴുവനായി നഷ്ടപ്പെടുമെന്ന ഭയം അരിച്ച് കയറി തുടങ്ങി,
വിശ്വാസം പൂർണ്ണമായി തകർന്നിരിക്കുന്നു, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന കടുത്ത നിരാശയും നിശബ്ദതയിൽ അടങ്ങിയ വേദനയും സങ്കടവും അവനെ കൊത്തി വലിച്ചു തുടങ്ങി,
അവൾ കാത്തിരുന്ന സമയം , അവൻ ഭയന്നിരുന്ന വിധി, പെണ്ണിന്റെ ചോദ്യങ്ങൾക്ക്  മറുപടി നൽകാൻ ആവാതെ ശിവ കുഴങ്ങി..!!

Leave a Reply

Your email address will not be published. Required fields are marked *