വൈകുന്നേരം 7 മണി വരെ അവർ അവിടെ തന്നെയായിരുന്നു, ചില കടകളിൽ നന്നായി തമിഴ് സംസാരിക്കുന്നവർ ഉണ്ട് എന്നത് അത്ഭുതമാണ്,
മുരുകന്റെയും ഗണപതിയുടെയും അമ്പലങ്ങളുള്ള ഒരേയൊരു രാജ്യം ഇന്ത്യക്ക് പുറത്ത് ചിലപ്പോൾ മലേഷ്യ മാത്രമായിരിക്കാം,
ശിവയുടെ നിർദ്ദേശ പ്രകാരം അവർ ഡിന്നറും പുറത്തു നിന്നാണ് കഴിച്ചത് ,
അവിടെ തന്നെ അതിപ്രശസ്തമായ ഒരു റെസ്റ്റോറന്റിലെ ഏറ്റവും നല്ല ഭക്ഷണമായിരുന്നു ശിവ അവർക്ക് ഡിന്നറിനായി ഓർഡർ ചെയ്തത്,
ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചത് കൊണ്ടാവാം ഇതിനോടകം അവർ മൂന്നുപേരും പരസ്പരം കഫട്ടബിൾ ആയി മാറിയിരുന്നു
തിരികെ റിസോർട്ടിലേക്ക് വാഹനം ഓടിക്കുമ്പോൾ ഇത്തവണ ആൽബിയും ശിവയും മുൻ സീറ്റിൽ തന്നെയായിരുന്നു,
പല കാര്യങ്ങളും പരസ്പരം സംസാരിച്ച് അവർ അടുക്കുകയായിരുന്നു,
പുറകിലിരിക്കുമ്പോൾ സ്റ്റെല്ലക്ക് അത്ഭുതം തോന്നി, ഒരേ കാറിൽ തന്റെ കാമുകനും ഭർത്താവും പരസ്പരം അറിവോടയും സമ്മതത്തോടെയും കുശലം പറയുന്നു.
റിസോർട്ട് എത്തിയതും ആൽബിയോട് മാറ്റി നിർത്തി ശിവ എന്തോ പറയുന്നത് സ്റ്റെല്ലാ നിരീക്ഷിച്ചു അതിനു ശേഷം ആൽബി അവളുടെ നേരെ നടന്നു വന്നു,
” എന്താ ശിവയുമായി മാറി നിന്നുള്ള ഒരു സംസാരം..?? ”
” അതൊക്കെ ഒരു സർപ്രൈസ് ആണ് പെണ്ണേ നീ വാ…”
ആൽബിൻ സ്റ്റെല്ലയേം കൊണ്ട്, കോട്ടേജിൽ അവരുടെ റൂമിനകത്തേക്ക് കയറി,
ആൽബി കുളി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പുറമേ അവൾ ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയതും , പുറകിൽ നിന്നും അവന്റെ വിളി കേട്ട് സ്റ്റെല്ല ഒരു നിമിഷം തിരിഞ്ഞു നിന്നു,