ഒരു ദിവസം ശ്യാം ഞാനുമായി വേറൊരു വഴിയിൽ കൂടി സൈക്കിളിൽ പോയി. എങ്ങോട്ടാണ് എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഗ്രൗണ്ട് കഴിഞ്ഞു മുന്നോട്ടു കിടക്കുന്ന ടാർ ചെയ്യാത്ത വഴിയിലൂടെ ആണ് പോയത്. കുറച്ചു പോയിട്ട് ഇടത്തേക്കുള്ള വഴിയിൽ കട്ട് ചെയ്തു ആ വഴി കുറച്ചു ദൂരം മുന്നോട്ടു പോയി. ആ വഴിയിൽ ഒക്കെ വീടുകൾ കുറവായിരുന്നു. കുറേ നേരം കൂടുമ്പോ കൂടുമ്പോ ആണ് വീട് ഓരോന്ന് കാണുന്നത്. വീടുകൾക്ക് ഇടയിൽ നല്ല കാടും പറമ്പും ഒക്കെ ആണ്. ഇവൻ ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
കുറച്ചു ദൂരം സൈക്കിൾ ചവിട്ടി കഴിഞ്ഞു ഒരു വീടിന്റെ അടുത്ത് എത്തിയപ്പോ ശ്യാം സൈക്കിൾ നിർത്തി. എന്നിട്ട് സൈക്കളിൽ നിന്ന് ഇറങ്ങി
‘ഞാൻ ഇപ്പൊ വരാം. ആരെങ്കിലും ഇങ്ങോട്ട് വരുന്നുണ്ടേൽ നീ ബെല്ല് അടിക്കണം..’
സൈക്കിൾ ബെല്ല് കാണിച്ചു അവൻ എന്നോട് പറഞ്ഞു. എന്നിട്ട് ചുറ്റും നോക്കിയിട്ട് ആ വീടിന്റെ അകത്തേക്കു കയറി പോയി
ഒരു പത്തു മിനിറ്റ് കഴിഞ്ഞിട്ടും അവനെ കണ്ടില്ല. ഞാൻ ചുറ്റും നോക്കി. ദൂരെ നിന്ന് ആരെങ്കിലും വരുന്നുണ്ടേൽ ഇവിടെ നിന്നാൽ അറിയാം. അതാണ് ഇവൻ എന്നോട് ഇവിടെ നിന്ന് മാറരുത് എന്ന് പറഞ്ഞത്. അവനാണേൽ വരുന്നുമില്ല എനിക്ക് ആണേൽ ബോറും അടിച്ചു. ഇവിടെ നിന്ന് പോകരുത് എന്ന് പറഞ്ഞത് കൊണ്ടാണ്. അല്ലേൽ സൈക്കിൾ കുറേ ദൂരം ചവിട്ടി നടക്കാമായിരുന്നു. ലാസ്റ്റ് ബോർ അടിച്ചു സഹികെട്ടപ്പോൾ ഞാൻ വീടിന്റെ പരിസരത്തു തന്നെ കിടന്നു സൈക്കിൾ ചവിട്ടാൻ തുടങ്ങി. അതാകുമ്പോ സൈക്കിൾ ചവിട്ടുന്നതും നടക്കും ബോറും അടക്കില്ല. ആരെങ്കിലും വരുന്നുണ്ടേൽ കാണുകയും ചെയ്യാം.