എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

‘അച്ഛാ…..’

ശിവേച്ചി ഒട്ടും മടിക്കാതെ കരയിലേക്ക് പാഞ്ഞു കയറി.

നയന ചേച്ചിക്ക് ഓടി രക്ഷപെടാൻ ആഗ്രഹം ഉണ്ടായി എങ്കിലും കാലുകൾ അനങ്ങുന്നില്ല എന്ന അവസ്‌ഥയിൽ ആയിരുന്നു. ശിവേച്ചി എന്ന ഭൂതം തന്നെ പിടിക്കും എന്ന് ആയപ്പോൾ പേടിച്ചു വിറച്ചു നയന ചേച്ചിയുടെ ബോധം പോയി. വെട്ടിയിട്ട വാഴ പോലെ നയന ചേച്ചി കടവിലേക്ക് മറിഞ്ഞു വീണു..

 

നയന ചേച്ചിയുടെ അലറൽ നല്ല ഉച്ചത്തിൽ ആയത് കൊണ്ട് അമ്പലത്തിൽ ഉള്ള ആരെങ്കിലും അത് കേട്ടിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ പതിയെ ശിവേച്ചിയോട് ഓടിക്കോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ കുളിപ്പുരയിൽ നിന്നും പുറത്തു കടന്ന് ഓടി. ശിവേച്ചി പക്ഷെ ഓടുന്നതിന് പകരം വെള്ളത്തിലേക്ക് ചാടി. എന്നിട്ട് അക്കരക്ക് നീന്തി. ചേച്ചി വെള്ളത്തിൽ ചാടി എന്ന് മനസിലായ ഞാൻ കുളത്തിന് അരികിൽ നിന്ന് ചേച്ചിയെ നോക്കി. വെള്ളത്തിൽ ചേച്ചിയെ കാണുന്നില്ല. ചേച്ചി മുങ്ങാംകുഴി ഇട്ടേക്കുവാ.. ഇനി എവിടെ ആണോ പൊങ്ങുന്നേ…? കഷ്ടകാലത്തിന് ഓടി കൂടുന്ന ആരുടെ എങ്കിലും മുന്നിൽ പൊങ്ങിയാൽ തീർന്നു.. ഞാൻ കുളത്തിന് സമീപം മറഞ്ഞു ഇരുന്നു..

 

ഭാഗ്യത്തിന് ചേച്ചി കുളത്തിന് ഇക്കരെ ആണ് പൊങ്ങിയത്. അവിടെ നിന്നും തന്നെ മേലേക്ക് കയറാൻ ചേച്ചിക്ക് പറ്റില്ല. ഞാൻ അത് കൊണ്ട് വേഗം അവിടേക്ക് പോയി കൈ നീട്ടി കൊടുത്തു. എന്റെ കയ്യിൽ പിടിച്ചു ചേച്ചി കരയിലേക്ക് കയറുമ്പോ അപ്പുറെ നയന ചേച്ചി ബോധം കെട്ട് കിടക്കുന്ന അവിടെ ആരൊക്കെയോ ഓടി വന്നു..

 

Leave a Reply

Your email address will not be published. Required fields are marked *