എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

ആദ്യമൊന്നും ശ്വാസത്തിന്റെ പ്രശ്നമേ ഉണ്ടായിരുന്നില്ല. കരയിൽ ഇരിക്കുന്നത് പോലെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കുറച്ചു നേരം ഞാൻ വെള്ളത്തിനടിയിൽ ചിലവഴിച്ചു. പക്ഷെ നിമിഷം മുന്നോട്ടു പോകുന്തോറും എന്റെ ഉള്ളിൽ ഓക്സിജൻ കുറയുന്നത് എനിക്ക് അറിയാൻ സാധിച്ചു. പതിയെ പതിയെ നെഞ്ചിൽ ഒരു കനം വരുന്നത് ഞാൻ അറിഞ്ഞു. എന്നാലും ഞാൻ പിടിച്ചു നിന്നു. കാരണം ചേച്ചി പൊങ്ങിയിട്ടില്ല. ചേച്ചിക്ക് മുന്നേ ഞാൻ പൊങ്ങിയാൽ തോൽവി ആണ്

 

വെള്ളത്തിനടിയിലും മേലെ നിന്ന് എണ്ണുന്ന ശബ്ദം കേൾക്കാം. അറുപതു ഒക്കെ ആയപ്പോൾ ഞാൻ ആകെ ശ്വാസം മുട്ടി കുഴഞ്ഞിരുന്നു. ഒരു മിനിറ്റ് ആയത്രേ. ഒരു മിനിറ്റ് ഞാൻ വെള്ളത്തിന് അടിയിൽ ആണ്. ഇതിന് മുന്നേ ഇത്രയും നേരം ഞാൻ മുങ്ങിക്കിടന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇത്രയും നാൾ അനുഭവിക്കാത്ത അസ്വസ്ഥത എനിക്ക് ഇപ്പോ അനുഭവപ്പെട്ടു തുടങ്ങി.

 

എന്റെ കണ്ണ് പുറത്തേക്ക് തള്ളി വരുന്നത് പോലെ എനിക്ക് തോന്നി. കയ്യും കാലുമെല്ലാം വലിഞ്ഞു മുറുകുന്നത് പോലെ. പാറക്കല്ലിൽ പിടിച്ച പിടുത്തം വിടാൻ എന്റെ മനസ്സ് പറഞ്ഞു. പക്ഷെ ചേച്ചി അപ്പോളും പൊങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ തോൽക്കാൻ എനിക്ക് തോന്നിയില്ല. പക്ഷെ ഈ ശ്വാസം മുട്ടൽ എന്നെ കൊണ്ട് പിടിച്ചു വയ്ക്കാൻ പറ്റില്ല. ഇനി കുറച്ചു സെക്കന്റ്‌ കൂടി ഇങ്ങനെ ഇരുന്നാൽ ഞാൻ മരിച്ചു പോകുമെന്ന് വരെ എനിക്ക് തോന്നി. മുകളിൽ പറയുന്ന സംഖ്യ എത്ര ആണെന്ന് പോലും എനിക്ക് കേൾക്കാൻ പറ്റുന്നില്ല.. ഞാൻ മൊത്തത്തിൽ വിവശനായി

Leave a Reply

Your email address will not be published. Required fields are marked *