എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

പൈപ്പിന് ചുവട്ടിൽ വച്ചു ഹ്യുമാനിറ്റീസ്കാരായുള്ള അടി കഴിഞ്ഞു സ്കൂളിൽ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഞങ്ങളുടെ ക്ലാസ്സിലെ ആമ്പിള്ളേർ ഒന്നും അങ്ങനെ അടി ഉണ്ടാക്കാൻ പോകുന്ന കൂട്ടത്തിൽ അല്ലായിരുന്നു. അത് കൊണ്ട് ക്ലാസ്സിൽ ഒരു ചെറിയ റൗഡി ഇമേജ് എനിക്ക് കിട്ടി. ടീച്ചർമാർ ഒന്നും അടിയുടെ കാര്യം അറിയാത്തത് കൊണ്ട് അതെനിക്ക് പ്രശ്നം അല്ലായിരുന്നു. ക്ലാസ്സിൽ വലിയ അലമ്പ് ഇല്ലാത്തതും പരീക്ഷക്ക് അത്യാവശ്യം മാർക്ക് ഉള്ളത് കൊണ്ടും അവരുടെ ഒക്കെ കണ്ണിൽ ഞാൻ നല്ല കുട്ടി ആയിരുന്നു. മീനു ടീച്ചറുടെ കണ്ണിൽ ഒഴിച്ച്. അവർ മിക്ക ദിവസവും എന്നെ എന്തെങ്കിലും പറഞ്ഞു പൊക്കും. ചിലപ്പോൾ നല്ല അടിയും കിട്ടും. ഇത് സ്‌ഥിരം ആയപ്പോൾ എനിക്ക് അവരോടും അവർ പഠിപ്പിക്കുന്ന വിഷയത്തോടും വെറുപ്പ് ആയി. ഞാൻ കെമിസ്ട്രിയിൽ ഉഴപ്പാൻ തുടങ്ങി. അതിനൊപ്പം മീനു ടീച്ചറിന്റെ ചീത്തവിളിയും കൂടി വന്നു

 

സ്കൂളിൽ ഞാൻ കുറച്ചു കൂടി ഫേമസ് ആയത് ക്രിക്കറ്റ് കളിയിലെ എന്റെ കഴിവ് കൊണ്ട് കൂടി ആണെന്ന് പറയാം. ഞാൻ നന്നായി ബോൾ ചെയ്യുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ക്ലാസുകൾ തമ്മിൽ ഉള്ള ക്രിക്കറ്റ് കളിയിൽ ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് ഞാൻ ആയി മെയിൻ. ആ കളി കൊണ്ട് തന്നെ ഞങ്ങളുടെ ക്ലാസ്സിന് വെളിയിൽ ഒരു സൗഹൃദവലയം ഉണ്ടാക്കാനും എനിക്ക് പറ്റി. അയ്യപ്പനും ടീമും ഒക്കെ ആയി അത്ര വലുതല്ലെങ്കിലും ഒരു അടുപ്പം അതിലൂടെ എനിക്ക് കിട്ടി. പതിയെ ഞങ്ങളുടെ ക്ലാസ്സിന്റെ അനൗദ്യോഗിക നേതാവ് ആയി ഞാൻ മാറി. ഓരോ ക്ലാസ്സും ഓരോ ആളിന്റെ പേരിൽ ആയിരിക്കും മിക്കവാറും അറിയപ്പെടുന്നത്. ഒന്നാം വർഷ ഹ്യുമാനിറ്റിസ് എന്ന് പറയുന്നതിനു പകരം അയ്യപ്പന്റെ ക്ലാസ്സ്‌ എന്ന് പറയുന്നത് പോലെ ഞങ്ങളുടെ സയൻസ് ബാച്ച് നന്ദുവിന്റെ ക്ലാസ്സ്‌ എന്ന് അറിയപ്പെടാൻ തുടങ്ങി. വെറും നന്ദുവിന്റെ അല്ല “ഇടങ്കയ്യൻ നന്ദുവിന്റെ ക്ലാസ്സ്‌ ” എന്ന്

Leave a Reply

Your email address will not be published. Required fields are marked *