‘അവൻ അമ്പലം ടീം ആണ്…’
അമ്പലം ടീം എന്ന് പറഞ്ഞാൽ ശരിക്കും ഉദ്ദേശിച്ചത് ഞങ്ങളുടെ ക്രിക്കറ്റ് ടീമിനെ ആണ്. അല്ല ക്രിക്കറ്റ് ടീമും അതിന്റെ ഒരു ഭാഗം ആണെന്ന് പറയുന്നത് ആകും ശരി. കണ്ണൻ ചേട്ടനും കിച്ചു ചേട്ടനും ആരോമൽ ചേട്ടനും ഒക്കെ അടങ്ങുന്ന പിള്ളേർ സെറ്റിനെ ആണ് അമ്പലം ടീം എന്ന് പറയുന്നത്. അവരുടെ മിക്കവരുടെയും വീട് അമ്പലം ഭാഗത്ത് ആണ്. പിന്നെ ഇവിടുത്തെ പള്ളിയിൽ ക്രിക്കറ്റ് മത്സരം നടക്കുന്ന സമയം പള്ളിയുടെ ടീമും ഇവരുടെ ടീമും മിക്കപ്പോഴും വാശിയെറിയ മത്സരം ഉണ്ടാകാറുണ്ട്. പള്ളിയുടെ ഇടവക പിള്ളേർ ഉള്ള ടീം പള്ളി ടീം ആയത് കൊണ്ട് അവർക്ക് എതിരെ കളിക്കുന്ന ഹിന്ദുക്കൾ ഭൂരിഭാഗം ഉള്ള ടീം അമ്പലം ടീമായി. മാത്രം അല്ല ഞങ്ങൾ കളിക്കുന്ന ഗ്രൗണ്ട് അമ്പലം വകയുമാണ്. അങ്ങനെ ആ പേര് പല രീതിയിൽ വരാം.
പക്ഷെ രസം എന്തെന്നാൽ ഇവരുടെ ഒപ്പം ക്രിക്കറ്റ് കളിക്കുന്നു എന്നല്ലാതെ ഞാൻ അവരുടെ ഒന്നും വീടിന്റെ അടുത്തല്ല, അമ്പലം വാർഡുമല്ല. ചേട്ടന്മാരുടെ ടീമിൽ എന്നെ ഇവന്മാർ ആരോ കണ്ടിട്ടുണ്ട്. അപ്പോൾ ഞാനും ആ സെറ്റിൽ ഉള്ളത് ആണെന്ന് ഇവൻ കരുതി. അത് ഒരു കണക്കിന് അനുഗ്രഹമായി
എന്തെന്നാൽ ഇവിടെ ആരും ഹ്യുമാനിറ്റീസ്കാരോട് അടി ഉണ്ടാക്കാൻ പോകാറില്ല. അവന്മാർ ആണ് ഒന്നാമത് ആളെണ്ണം കൂടുതൽ. പിന്നെ അടി ഉണ്ടാക്കിയാൽ അണ്ടർടേക്കർ ആകുമെന്ന് കരുതുന്ന വിവരം ഇല്ലാത്ത കുറേ കച്ചറകളും ഇവന്മാരുടെ ക്ലാസ്സിൽ ഉണ്ട്. അത് കൊണ്ട് അവന്മാരോട് അടി ഉണ്ടാക്കാൻ പോകുന്നത് ബുദ്ധി അല്ല. പിന്നെ ഒരു കാര്യം ഉള്ളത് അയ്യപ്പന്റെ ക്ലാസ്സിൽ ഒരാളായി വഴക്ക് ഉണ്ടാക്കിയാൽ അത് പറഞ്ഞു തീർക്കാനോ തല്ലി തീർക്കാനോ അയ്യപ്പൻ വരും എന്നതാണ്