നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ]

Posted by

ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നു…

😳

നേരം ഇരുട്ടി തുടങ്ങിയിരുന്നു.ചുറ്റും മരങ്ങളും ചെടികളുമായി കുറച്ച് ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്റ്റേഷൻ.. അതുംപോരാഞ്ഞിട്ട് ഒരു മനുഷ്യകുഞ്ഞുപോലുമില്ല ഇവിടേ.

“നീയേത് പട്ടിക്കാട്ടിലേക്കാടാ ഞങ്ങളെ കൊണ്ട് വന്നത്…. ”

ഞാൻ രാഹുലിനോട് ചോദിച്ചു…

എന്നാൽ അവന്റെ മുഖം തിരിച്ചുള്ള നിർത്തവും സച്ചിന്റെ എക്സ്പ്രഷനും കൂടെയായപ്പോൾ എനിക്ക് ഏകദേശം കാര്യം പിടികിട്ടി…

സ്ഥലം മാറിയാണ് ഞങ്ങൾ ഇറങ്ങിയത്…

ഞാൻ അവനേ തല്ലാനായി കൈയോങ്ങി… പിന്നേ അത് വേണ്ടെന്ന് വച്ചു… ബുദ്ധിയില്ലാത്തങ്ങളെ ഉപദ്രവിച്ചിട്ട് കാര്യമില്ല…..

രാഹുൽ:-“ദേവാ തല്ലല്ലേ… ഇവിടുന്ന് കുറച്ച് ദൂരമേയുള്ളൂ ”

അവൻ അവന്റെ മുഖം മറച്ചുകൊണ്ട് പറഞ്ഞു…

ഞാൻ:-“എന്നാ പിന്നേ എന്തോ നോക്കി നിൽക്കാ….. നടക്കാൻ നോക്ക് മൈരേ…😤”

ശേഷം ഞങൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി രാഹുലിന് പിറകേ നടക്കാൻ തുടങ്ങി…..

എത്ര ദൂരം നടന്നു എന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല…. നടന്ന് നടന്ന് കാല് കഴച്ചു എന്നല്ലാതെ ഞങ്ങൾ എവിടെയും എത്തിയില്ല…

റോഡിലാണെങ്കിൽ ഒരു വണ്ടിപോയിട്ട് ഒരു മനുഷ്യന്റെ കുണ്ടിപോലും കാണുന്നില്ല….

വല്ലാത്ത ഒരു അവസ്ഥ…

“രാഹുലേ സത്യം പറയടാ നിനക്ക് ശരിക്കും വഴിയറിയോ…..?”

നടന്നു ക്ഷീണിച്ചപ്പോൾ ഞാൻ അവനോട് ചോദിച്ചു….

എന്നാൽ അവൻ മറുപടി പറയാൻ തുടങ്ങിയതും ഒരു കാറിന്റെ ഹോൺ ശബ്ദം ഞങ്ങൾ കേട്ടു…തിരിഞ്ഞു നോക്കിയപ്പോൾ ആ കാർ ഞങളുടെ നേർക്ക് പാഞ്ഞു വരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *