സച്ചിൻ:-“നീ നിർത്തട രാഹുലേ അല്ലെങ്കിലും കളിക്കാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം അണ്ടി കൊടുക്കില്ലല്ലോ…”
😐
“നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…… കൊറേ നേരം ആയല്ലോ ഇന്ന് വല്ലോം എത്തുവോ അവിടേ…”
അവന്മാരോട് തർക്കിച്ചു തർക്കിച്ചു ദേഷ്യം ശരിക്കും എന്റെ തലയ്ക്കു പിടിച്ചിരുന്നു….. നേരത്തേ സച്ചിൻ എടുത്ത് വീശിയ അതേ ഡയലോഗ് ഞാനും പ്രയോഗിച്ചു…
“കിടന്ന് ചാവണ്ട എത്തുമ്പോ പറയാം… ”
രാഹുൽ എന്നോട് ദേഷ്യത്തിൽ പറഞ്ഞു
സച്ചിനാണെങ്കിൽ ചിരിയടക്കാൻ പാടുപെടുകയാണ്…
ഒന്ന് ഉറങ്ങാം കണ്ണ് തുറന്നു വാക്കുമ്പോഴല്ലേ ഇവർക്കിട്ട് ഊക്കാൻ പറ്റു ഉറങ്ങിയാൽ പറ്റില്ലല്ലോ…. 😌
പിന്നേ ഒന്നും നോക്കിയില്ല ഹെഡ്സെറ്റും ചെവിയിൽ വച്ച് ഒറ്റ ഉറക്കം….
“ടാ ദേവാ… ടാ മൈരേ എണീക്ക് സ്റ്റേഷൻ എത്തി… ”
രാഹുലിന്റെ തട്ടി വിളി കേട്ടാണ് ഞാൻ പിന്നീട് ഉണർന്നത്….
ഉറക്ക ക്ഷീണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റു…
“വാ പോവാം… ”
അവൻ എന്റെ ബാഗ് എനിക്കുനേരേ എറിഞ്ഞുകൊണ്ട് പറഞ്ഞു…
“പതുക്കേ എറിയടാ….”
പണ്ടാരം മുടിഞ്ഞ കനമായിരുന്നു….
ഏറെ നേരത്തേ യാത്രക്കൊടുവിൽ ആ ട്രെയിനിൽ നിന്നും ഒന്ന് ഇറങ്ങാൻ പറ്റി…
ഞാൻ കണ്ണ് പോലും തുറക്കാതെ ആദ്യം ചെയ്തത് കുറച്ചു ശുദ്ധവായു ശ്വസിക്കുകയായിരുന്നു….
“നല്ല മായമില്ലാത്ത ശുദ്ധമായ വായു…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…
സച്ചിൻ:-“അതേയ് ശുദ്ധവായു ഒക്കെ പിന്നേ ശ്വസിക്കാം നീയാദ്യം ആ കണ്ണൊന്നു തുറന്ന് നോക്ക്….”