(Rio-Real in Rio (4K Lyric video, YT, from 00:47)
പിണക്കം തീർക്കാനുള്ള ശ്രമങ്ങൾ ഒന്നിന് പുറകേ ഒന്നായി ഫെയ്ൽ ആയി ക്ഷീണിച്ച് ഞാൻ സോഫയിൽ കിടന്ന് Rio (2011) കാണുകയാണ്. തള്ളച്ചിയങ്ങ് ഡൈനിങ് ഹോളിലിരുന്ന് iPad-ൽ എന്തൊക്കെയോ പണികളും.
പിണക്കം എന്ന് വച്ചാൽ ഒരുമാതിരി കോപ്പിലെ പിണക്കം…. ചോറുണ്ടപ്പോൾ പ്ലേയ്‌റ്റ് ഒക്കെ എറിഞ്ഞ് തരുന്നു.
ചോറ് വാരിക്കൊടുക്കണം, തിരിച്ചും വാങ്ങണം, അപ്പൊ ഉമ്മ കൊടുക്കണം, മടിയിൽ ഇരുത്തണം, പൊത്തിപ്പിടിക്കണം, ഞെക്കണം… മലപ്പുറം കത്തി, അമ്പും വില്ലും… എന്തൊക്കെ പ്ലാൻ ആയിരുന്നു…
പക്ഷെ ഇത്ര സീൻ ആക്കാൻ ഒന്നുമില്ല. ഇനി ഞാൻ പോവുകയുമില്ല… ഇങ്ങോട്ട് വരാൻ എന്തെങ്കിലും ആവശ്യം വരൂല്ലോ. റിമോട്ടിൻ്റെ അറ്റം കടിച്ച് പറിച്ച് ഞാൻ മനസ്സിലുറപ്പിച്ചു.
Rio- യിൽ ജുവലിൻ്റെ ഇൻട്രോ സീൻ in 4K..!
പല തവണ കണ്ടതാണ്. എങ്കിലും എന്താ സീൻ… Absolute Cinema..! സ്വർഗ്ഗം പോലുള്ള ഗാഡനിൽ ഒരു സുന്ദരിക്കുട്ടിയായി ജുവൽ പറന്ന് വരുന്നതും അവരുടെ ആദ്യത്തെ കോംബിനേഷൻ സീനിലെ അവളുടെ കണ്ണും അനക്കവും നടപ്പും രീതികളും…. എല്ലാം എൻ്റെ സുന്ദരിക്കുഞ്ഞിനേപ്പോലെ…
കോപ്പ്… വല്ലോ Human Centipede-ഉം കണ്ടാ മതിയായിരുന്നു.
ഞാൻ റീവൈൻഡ് ചെയ്ത് രണ്ട് തവണ കണ്ടു.
എനിക്കെൻ്റെ അമ്മക്കുഞ്ഞിനെ ഇപ്പൊ വേണം.
വേണ്ട… ഇന്നിനി അങ്ങോട്ട് ചെന്നാൽ അവൾക്ക് ജാഡ കൂടും…
— — — —
റ്റാബ് സ്റ്റാൻ്റിൽ വച്ച് മുൻപോട്ട് ലീൻ ചെയ്തിരുന്ന് വലിയ പണിയാണ്. Such an oldschool posture… എൻ്റെ selection പാളിയോ എൻ്റെ ചെകുത്താനേ…