ഞാൻ കാൽ എടുത്തു അവന്റെ മടിയിൽ വച്ച്… കണ്ണിറുക്കി പ്ലീസ് എന്ന് കൊഞ്ചി…
അവൻ സ്നേഹത്തോടെ എന്നെ നോക്കി കാലിൽ പതിയെ അമർത്തി തന്നു ..
ഹമ്മ്… ഇതൊരു ശീലമാക്കേണ്ട…
ഡാ… നമുക്ക് ഇന്ന് വൈകുന്നേരം സ്പെഷ്യൽ ഡിന്നർ പറയാം ??
ഹമ്മ്.. ഓക്കെ …
അവൻ എന്തിനും റെഡി ആണ്…
കോഫീ കുടിച്ചു ഞങ്ങൾ താഴെ ഇറങ്ങി…
റിയയുണ്ട് റിസപ്ഷനിൽ … ഞാൻ സ്പെഷ്യൽ ഡിന്നറിന്റെ കാര്യം പറഞ്ഞു ഏല്പിച്ചു…
എന്നിട്ടു ഞങ്ങൾ നടക്കാൻ ഇറങ്ങി … ഞങ്ങൾ വ്യൂ പോയിന്റിൽ എത്തുമ്പോ പ്രിയയും കാർത്തിക്കും ആൾറെഡി അവിടെ ഉണ്ട്…
പ്രിയ കാർത്തിക്കിന്റെ മടിയിലാണ് ഇരിക്കുന്നത് !!! രണ്ടും കൂടി പ്രേമ സല്ലാപം ആണ്….
ഞങ്ങളെ കണ്ടു പ്രിയ ചമ്മലോടെ ഇറങ്ങി സൈഡിൽ ഇരുന്നു,,,,
കണ്ടോ നന്ദു റൊമാൻസ് …. കണ്ടു പഠിച്ചോ … ആവശ്യം വരും… ഞാൻ കണ്ണിറുക്കി…
ഞങ്ങൾ അവരെ ഡിസ്റ്റർബ് ചെയ്യാതെ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു…
വൗ …. ബ്യൂട്ടിഫുൾ പ്ലേസ് അല്ലേടാ…
ശെരിക്കും… ഇവിടെ വന്നത് എന്തായാലും നന്നായി…
സൂര്യൻ അസ്തമിക്കുകയാണ്… ആ സായ്ഹ്നത്തിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ അന്തരീക്ഷം…
ഞങ്ങൾ അവിടെ താഴ്‌വാരത്തിനു അഭിമുഖമായി ഫിക്സ് ചെയ്തിരിക്കുന്ന ബെഞ്ചിൽ ഇരുന്നു…പ്രകൃതിയുടെ മനോഹാരിതയിൽ അലിഞ്ഞു അല്പസമയം അങ്ങനെ പോയി …..
അല്പം കഴിഞ്ഞപ്പോൾ പ്രിയ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു…
ഹായ്…അവൾ പതിയെ കൈ വീശി വിഷ് ചെയ്തു…