പക്ഷെ അവനോടു മറച്ചു വെയ്ക്കാൻ കഴിയില്ല…. പറഞ്ഞേക്കാം… അവന്റെ ഒരു മെന്റൽ സപ്പോർട്ടും ഇതിൽ ആവശ്യമാണ്….
അവൾ ഫോൺ എടുത്തു അവനെ വിളിച്ചു ….
ഡാ… ഞാൻ നാട്ടിലോട്ട് വരുവാ…. ഇവിടുന്നു കയറി…
ഓഹ് ..ഓക്കെ ഡി…
രാവിലെ എന്നെ പിക്ക് ചെയ്യാൻ വരുമോ… ഞാൻ വിളികാം അവിടെ എത്തുമ്പോ…
ആം… ഡി …. ഞാൻ വരാം … എന്ത് പറ്റി പെട്ടെന്ന്?? അവിടെ ഹോളിഡേയ്‌സ് വല്ലതും ആണോ…???
സാധാരണ ഞാൻ നാട്ടിൽ വരാന് അത്ര താല്പര്യം കാണിക്കാറില്ല… അതാണ് അവൻ അങ്ങനെ ചോദിച്ചത്…
അവനെക്കാളും 2 വയസു മൂത്ത് ആണെങ്കിലും അവൻ എന്നെ ഡി എന്നാണ് വിളിക്കാറ്… ‘അമ്മ ചിലപ്പോ വഴക്കു പറയും…. പക്ഷെ എനിക്കും അതാണ് ഇഷ്ടം….
ഹമ്മ്… അല്ലെടാ… അറിയാതെ എന്റെ സ്വരം ഇടറി…
മ്മ്മ് … എന്താടി … എനി ഇഷ്യൂ ?? അവൻ പെട്ടെന്ന് അലെർട് ആയി…. എന്റെ സ്വരത്തിലെ ഇടർച്ച അവനു മനസ്സിലായി…
ഹമ്മ്… അവനോടു പറയാൻ ഞാനൊന്നു മടിച്ചു …
എന്താടി….
ഹമ്മ്… ഒന്നും ഇല്ലെടാ,…. ഞാനൊരു ബ്രേക്ക് എടുക്കാം എന്ന് കരുതി…. വർക്ക് ഫ്രം ഹോം ….നെക്സ്റ്റ് വൺ month ഞാൻ വീട്ടിൽ ഉണ്ടാവും….
അവനു മനസ്സിലായി .. എന്തോ കാര്യമായ പ്രശനം ഉണ്ട്…. സാദാരണ ‘അമ്മ നിര്ബന്ധിക്കുമ്പോ ആണ് ഞാൻ നാട്ടിൽ വരാറുള്ളത്…. അല്ലെങ്കിൽ യദുവിന്റെ കൂടെ അവിടെ കറങ്ങി നടക്കും….. ആ ഞാൻ ഒരു മാസം വന്നു നിൽക്കണമെങ്കിൽ???
എന്താടി…. എനി issues?? കാര്യം പറ… നീ ടെൻഷൻ ആക്കാതെ….