ഞാൻ അവനെ ടീസ് ചെയ്തു…
ഞാനും വന്നിരിക്കുന്നത് ഗേൾ ഫ്രണ്ടിന്റെ കൂടെ ആണല്ലോ… അതും ഹണിമൂൺ പാക്കേജിൽ … അവൻ കണ്ണിറുക്കി…
ഇപ്പൊ ഞാൻ ചമ്മി…
ഹമ്മ്… എന്നാടാ റിസൾട്ട് … ഞാൻ വിഷയം മാറ്റാൻ ചോദിച്ചു…
25ത് നു ….
ഹമ്മ് … നമ്മൾ തിരിച്ചു പോകുന്നതിനു തലേദിവസം അല്ലെ…
അല്ലെ….
ഹമ്മ്… അപ്പൊ നമ്മൾ അതും സെലിബ്രേറ്റ് ചെയ്തിട്ടേ പോവുന്നുള്ളു…..
ഞാൻ ഉള്ളാലെ പ്രാർത്ഥിച്ചു അവൻ ആ എക്സാം ക്ലിയർ ചെയ്യാൻ….
ഞാൻ അവന്റെ കൈ കോർത്ത് പിടിച്ചു മുമ്പോട്ടു നടന്നു…
**************************************
നന്ദു വലിയ പ്ലാൻസ് ഒന്നും ഇല്ലാതെ ആണ് നന്ദയുടെ ഒപ്പം ഇറങ്ങി വന്നത്…..
എക്സാം കഴിഞ്ഞു റിലാക്സ് ചെയ്തു വീട്ടിൽ ഇരിക്കുമ്പോൾ ആണ് നന്ദയുടെ കാൾ വന്നത്… അവളുടെ സ്വരം കേട്ടപ്പോഴേ നന്ദുവിനു മനസ്സിലായിരുന്നു… എന്തോ ഇഷ്യൂ ഉണ്ടെന്നു….
ഈ ലോകത്തു നന്ദുവിനു ഏറ്റവും അടുപ്പം നന്ദയോടാണ്… ഏറ്റവും ഇഷ്ടവും…. അവനു ജീവനാണ് നന്ദ …..
അത് പോലെ അവനെ ഏറ്റവും മനസ്സിലാകുന്നത് നന്ദക്കാണ് ….അവന്റെ മുഖം വായിക്കാൻ അവൾക്കു അറിയാം….അതുപോലെ തന്നെ തിരിച്ചും…
എപ്പോഴും അവന്റെ ബെസ്ററ് ഫ്രണ്ട് അവളായിരുന്നു… അവന്റെ സപ്പോർട്ടറും … അവന്റെ വഴികാട്ടിയും …. എല്ലാം… എല്ലാം ….
അവൾക്കു ജോലി കിട്ടിയതിനു ശേഷം… അവനൊരിക്കലും പൈസക്ക് ബുദ്ധിമുട്ടു വന്നിട്ടില്ല,
അവൻ ചോദിക്കാതെ തന്നെ അവൾ ഇഷ്ടം പോലെ പോക്കറ്റ് മണി കൊടുക്കുമായിരുന്നു… എപ്പോഴും… അതിനെപ്പോഴും ‘അമ്മ ചീത്ത വിളിക്കും…