ഞാൻ സന്തോഷത്തോടെ ആ കൈ പിടിച്ചു….
പിന്നെ ഞങ്ങൾ കെട്ടിപിടിച്ചു നിന്ന് കുറെ സെൽഫി എടുത്തു….
ഞാൻ ഫോൺ വാങ്ങി നോക്കി.
വൗ… സൂപ്പർബ്….
കിടിലൻ ഫോട്ടോസ് ആയിരുന്നു… നല്ല ബാക്ഗ്രൗണ്ടും….
അപ്പൊ ദാ വരുന്നു നമ്മുടെ ഹീറോസ് … അവിടെ കിസ്സ് അടിച്ചു നിന്ന കപ്പിൾസ്…
അവർ ഞങ്ങളെ കണ്ടു ചിരിച്ചു… ആ ഗേൾ ഞങ്ങളുടെ അടുത്തേക്ക് വന്നു…
ഹായ്….
ഹായ്… ഞാൻ ഒരു ഷേക് ഹാന്ഡിന് കൈ നീട്ടി…
അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു കുലുക്കി … പ്രിയ…
ഞാൻ എന്നെയും പരിചയപ്പെടുത്തി…. അളക …
എന്തോ അളകനന്ദ യിലെ അളക മാത്രമേ ഞാൻ പറഞ്ഞുള്ളു…
ഞങ്ങൾ സഹോദരങ്ങൾ ആണെന്ന് അവരും തത്കാലം അറിയേണ്ട .
വൗ … ബ്യൂട്ടിഫുൾ നെയിം … പ്രിയ പുഞ്ചിരിച്ചു…
നന്ദുവിനെയും പരിചയപ്പെടുത്തി… ഫ്രണ്ട് എന്ന് പറഞ്ഞു…
പ്രിയ കൂടെയുള്ള ആളെയും പരിചയപ്പെടുത്തി…. കാർത്തിക് … ഫ്രണ്ട് ആണ്….
ഹമ്മ്… കൊള്ളാലോ…. രണ്ടും കൂടി കറങ്ങാൻ ഇറങ്ങിയതാണ്…. ഞാൻ കരുതി…
ഒരു ഫോട്ടോ എടുത്തു തരുമോ?? പ്രിയ റിക്വസ്റ്റ് ചെയ്തു…
പിന്നെന്താ…. നന്ദു ഫോൺ വാങ്ങി… അവർക്കു ഫോട്ടോസ് എടുത്തു കൊടുത്തു…
ഫോൺ കൊടുത്തു …ബൈ ബൈ പറഞ്ഞു അവരെ തനിയെ വിട്ടു…ഞങ്ങൾ തിരിച്ചു നടന്നു…
സൂപ്പർബ് പ്ലേസ് അല്ലേടാ….
ഹമ്മ്… കിടിലം ആംബിയൻസ് …. അവനും ഇമ്പ്രെസ്സ്ഡ് ആണ്…
കണ്ടോ ആ ചെക്കൻ ഗേൾ ഫ്രണ്ടിനെയും കൊണ്ട് കറങ്ങാൻ വന്നിരിക്കുന്നത്… കണ്ടു പഠിച്ചോ ….