ആം…
റിസെപ്ഷനിലെ പെൺകുട്ടി…ഞങ്ങളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു…ഗുഡ് മോർണിംഗ് സർ…. വെൽക്കം ടു ******റിസോർട്
നല്ല പൊളൈറ്റ് ആയുള്ള … ഹൃദ്യമായുള്ള സ്വീകരണം ആണ്… നല്ല trained ആയിട്ടുള്ള സ്റ്റാഫ് ആണ്…
നന്ദു അവരോടു സംസാരിക്കുമ്പോൾ ഞാൻ അവിടെ സോഫയിൽ ഇരുന്നു… അവരുടെ ബ്രോഷേർസ് ഒക്കെ കിടപ്പുണ്ട്… ഞാൻ അത് എടുത്തു നോക്കി…
വിവിധ പാക്കേജ് ഡീറ്റെയിൽസ് ആണ്… ഫാമിലി … ക്പിൾസ് … ഹണിമൂൺ … പാക്കേജുകൾ ഒക്കെ ഉണ്ട്….
നന്ദു എന്റെ അടുത്ത് വന്നിരുന്നു…
ഹമ്മ്??
റൂം കീ ഇപ്പൊ തരും….
അവന്റെ മുഖത്തൊരു ചമ്മിയ ചിരി….
എന്താടാ….
ഹമ്മ്… അവൻ ചമ്മി ചിരിച്ചു ….ഡി…അവര് കരുതി നമ്മൾ കപ്പിൾസ് ആണെന്ന്… എന്നോട് ഹണിമൂൺ പാക്കേജ് ഉണ്ടെന്നു…
ഓഹ്…. ഞാനും ഒന്ന് ചമ്മി…
ഹമ്മ്…. നമ്മളെ കണ്ടു ലവേഴ്സ് കറങ്ങാൻ വന്നതാണെന്ന് കരുതി കാണും ….
ഹമ്മ്.. നീയെന്തു പറഞ്ഞു…
ഞാൻ മാനേജരെ കാണണം എന്ന് പറഞ്ഞു… മാനേജരോടാ ശ്യാം സംസാരിച്ചത്…
അപ്പോഴേക്കും മാനേജർ സന്തോഷേട്ടൻ വന്നു…
അല്പം പ്രായമുള്ള മനുഷ്യനാണ്… ആ മോനെ … syam വിളിച്ചിരുന്നു…
ഡബിൾ റൂം അല്ലെ ?…
അതെ ചേട്ടാ…
ഓക്കേ മോനെ …ഇപ്പൊ സീസൺ അല്ല … അത് കൊണ്ട് റൂംസ് ഉണ്ട്… പിന്നെ പാക്കേജ് ആയി എടുക്കുവാണേൽ അഡിഷണൽ ബെനെഫിറ്സ് ഉണ്ട്…
അതെന്താ ചേട്ടാ…
ഹണിമൂൺ പാക്കേജ് എടുക്കുവാണേൽ സ്പാ … ട്രെക്കിങ് .. ഓക്കേ ഫ്രീ ആയി കിട്ടും…
ഓഹ്… ഇങ്ങേരും ഞങ്ങൾ കപ്പിൾസ് ആണെന്ന കരുതിയത്… ശ്യാമിനോട് ഡീറ്റെയിൽസ് പറഞ്ഞില്ലല്ലോ… അതുകൊണ്ടു അവനും പറഞ്ഞിട്ടുണ്ടാവില്ല…