ഞാൻ ഗ്ലാസ് താഴ്ത്തി… തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറി…
ഞാൻ ആ പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ചു ഇരുന്നു…
ഞാൻ അവനെ നോക്കി… അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു ഇരിക്കുകയാണ്…
ഡാ… എങ്ങനെ ഉണ്ടായിരുന്നു എക്സാം??
ഹമ്മ്.. കുഴപ്പമില്ലാരുന്നു…
എന്ന റിസൾട്ട് വരുന്നേ ?
25ത് നു…
ഏഹ്.. നാലു ദിവസം കൂടിയേ ഉള്ളല്ലോ…
ഹമ്മ്… ടെൻഷൻ ഉണ്ടോ ..
മ്മ്മ് … കുറച്ചു…
ഏയ് … ടെൻഷൻ വേണ്ടെടാ … ഇത്തവണ പാസ്സാകും .. ഞാൻ അവന്റെ തുടയിൽ തട്ടി…
ഹമ്മ്.. നിന്റെ നാവു പൊന്നാവട്ടെ …
ഹമ്മ് … പാസായാൽ എന്താ നീ ഗിഫ്റ് തരുക???
അവൻ CA inter പാസ്സായപ്പോഴാണ് ഞാൻ ബുള്ളറ്റ് വാങ്ങി കൊടുത്ത്….
ഇത്തവണ എന്ത് കൊടുക്കും??
പാസായാൽ അവന്റെ ലൈഫ് സെറ്റ് ആണ്…. ഈശ്വര …പാസായാൽ മതിയായിരുന്നു…
ഹമ്മ്… നിനക്ക് എന്താ വേണ്ടേ?
നീ എന്ത് തന്നാലും എനിക്ക് സന്തോഷം…ആണ് നന്ദുട്ടി ….
സ്നേഹം കൂടുമ്പോൾ ആണ് അവൻ നന്ദുട്ടി എന്ന് വിളിക്കുന്നത്….
സന്തോഷം കൊണ്ട് എന്റെ കണ്ണ് നനഞു…
നീ എന്ത് ചോദിച്ചാലും ഞാൻ തരും… ഓക്കേ …
ശെരിക്കും..??
അവൻ റോഡിൽ നിന്നും കണ്ണ് എടുത്തു എന്നെ നോക്കി …
ഹമ്മ്… എന്നാൽ ഒരു ഐറ്റം ഉണ്ട്… ഞാൻ റിസൾട്ട് വന്നിട്ട് പറയാം… അവൻ കണ്ണിറുക്കി…
എന്താടാ…. ഞാൻ ആംഗ്‌സൈറ്റിയോടെ ചോദിച്ചു…
ഹമ്മ്… അതൊക്കെ ഉണ്ട് റിസൾട്ട് വരട്ടെ … പറയാം…
പോടാ… നിനക്ക് വലിയ പോസാണെങ്കിൽ പറയേണ്ട… ഞാൻ മുഖ വീർപ്പിച്ചു പുറത്തേക്കു നോക്കിയിരുന്നു…