എങ്ങിനെയെങ്കിലും അവരുടെ അടുത്ത് നിന്നും കഴിച്ചിലായി പോന്നാൽ മതി എന്ന് കരുതികൊണ്ട് രേഷ്മ വീട്ടിലേക്കു നടന്നു.
ഗേറ്റ് കടന്നു അകത്തോട്ടു കയറുമ്പോൾ ചെറു പുഞ്ചിരിയോടെ രാഹുൽ കെട്ടിയ താലിയിൽ പിടിച്ചു നോക്കി കൊണ്ട് അവൾ അകത്തേക്ക് കയറി.
ഹലോ പുതുമണവാളൻ ഇനിയും എണീറ്റില്ലേ എന്നുള്ള രേഷ്മയുടെ തമാശ കലർന്ന ചോദ്യം കെട്ടു കൊണ്ടാണ് രാഹുൽ അകത്തുനിന്നും ഹാളിലേക്ക് പ്രവേശിച്ചത്.
അവളുടെ ചിരിച്ച മുഖത്തോടെയുള്ള നോട്ടം രാഹുലിന്റെ നെഞ്ചിലേക് പതിഞ്ഞു.
ആഹാ ഇത്ര വേഗം കഴിഞ്ഞോ
ഹ്മ്മ് അവിടെ അധികം നിൽക്കാൻ തോന്നിയില്ല.
അതെന്തു പറ്റി.
ഇവിടെ ഈ പെണ്ണിനേയും കാത്തു ഒരാൾ ഇരിക്കുന്നുണ്ടല്ലോ എന്ന ചിന്ത തന്നെ.
അപ്പോയെക്കും രേഷ്മയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് രാഹുൽ ഫോൺ കയ്യിലെടുത്തോണ്ട് രേഷ്മയുടെ അടുത്തേക്ക് വന്നു.
അതെ ബാലേട്ടൻ ആണ് കേട്ടോ.
ഇറങ്ങിയപ്പോ അടിക്കാൻ തുടങ്ങിയതാ. ഞാൻ അറ്റൻഡ് ചെയ്താലോ എന്ന് കരുതി.
ആഹാ എന്നിട്ടെന്തേ അറ്റന്റ് ചെയ്യാഞ്ഞേ എന്ന് ചോദിച്ചോണ്ട്
പരിഭ്രമം നിറഞ്ഞ മുഖത്തോടെ രേഷ്മ രാഹുലിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചോണ്ട് കുറച്ചു മാറി കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തതും.
ഹലോ എന്നുള്ള രേഷ്മയുടെ ശബ്ദത്തിൽ ഒരു ഇടർച്ച തോന്നി.
നീ ഇതെവിടെ പോയതായിരുന്നു എന്നുള്ള ബാലേട്ടന്റെ ചോദ്യം മറുതലക്കൽ നിന്നും കേട്ടതും രേഷ്മ രാഹുലിനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഞാൻ ദേവിയെ തൊഴാൻ പോയതായിരുന്നു ബാലേട്ടാ .