അങ്ങിനതെ ഒരു ദിവസമായിരുന്നു അന്ന്
ഞങ്ങൾക്കരികിലേക്ക് ഒരാൾ നടന്നടുത്തു..
ആഹാ നീ ജീവിച്ചിരിപ്പുണ്ടോടാ എന്നുള്ള രമേശാന്റെ ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.
എടാ സോറി എന്ന് പറഞ്ഞോണ്ട് കണ്ണൻ ഞങ്ങളെ നാലുപേരെയും മാറി മാറി നോക്കി കൊണ്ടിരുന്നു.എന്നിട്ട് തല ഒന്ന് താഴ്ത്തിയോ എന്നെനിക്കു തോന്നാത്തിരുന്നില്ല
എനിക് ചിരിയടക്കാൻ കഴിഞ്ഞില്ല എന്റെ ചിരി ഒരു പൊട്ടിച്ചിരിയായി മാറി.
അത് കണ്ടു മറ്റുള്ളവരും ചിരിക്കാൻ തുടങ്ങി.
രമേശൻ ഞങ്ങളെ തടഞ്ഞു കൊണ്ട്.
അവൻ സോറി പറഞ്ഞില്ലേ പിന്നെന്തിനാ നിങ്ങൾ അവനെ കളിയാക്കുന്നെ എന്ന് പറഞ്ഞോണ്ട് എന്നെ ഒന്നു നോക്കി.
ഹോ സോറി പറയാൻ മാത്രം ഇപ്പൊ എന്താ ഉണ്ടായേ നമ്മളാരും അവനെ വേണ്ടാന്നു വെച്ചിട്ടില്ലല്ലോ അവനായിട്ട് അല്ലേ..
മതി മതി ഇനി അതും പറഞ്ഞു അവനെ വിഷമിപ്പിക്കല്ലേ.
ഹോ ഇല്ല വിഷമിപ്പിക്കുന്നില്ല പകരം ഇവനു തക്കതായ ശിക്ഷ കൊടുക്കണം.
ഹോ എന്താണാവോ എന്നുള്ള രമേശാന്റെ ചോദ്യത്തിന്. പറയാം സമയമുണ്ട്.
നിങ്ങൾ നാലുപേരും എന്തു പറഞ്ഞാലും ഞാൻ അനുസരിക്കാൻ തയ്യാറാണ് തെറ്റ് എന്റെ ഭാഗത്തായി പോയില്ലേ എന്നുള്ള സെന്റി കേട്ട് ഞാൻ കണ്ണനെ ഒന്നു നോക്കി.
ആഹാ അപ്പൊനിനക്ക് സംസാരിക്കാൻ എല്ലാം അറിയാം അല്ലേ മൈരേ.
എടാ വേണ്ടെടാ എന്നുള്ള അപേക്ഷ സ്വരം രമേശന്റേതായിരുന്നു.
രമേശാ നീ ഇതിൽ ഇടപെടേണ്ട ഇവൻ കാണിച്ചത് നിനക്കറിയാല്ലോ.
എന്നിട്ട് മൈരൻ ചാകാൻ പോയിരിക്കുന്നു.