രണ്ടുപേരും ചേർന്ന് കുറച്ചു വലിച്ചിട്ടുകൊണ്ട് ലേഖ അതിനടിയിലേക്ക് ചൂല് കൊണ്ട് തൂത്തു വൃത്തിയാക്കി.
മോളെ എന്ന ലേഖയുടെ നീട്ടിവിളി കേട്ട ശ്രുതി അങ്ങോട്ടേക്ക് വന്നു.
മോളു പോയി ആ തുണിയെടുത്തു വന്നേ എന്ന് പറഞ്ഞതും ശ്രുതി തുണിയെടുക്കാനായി പോയി.
അപ്പോയെക്കും ലേഖ അതിനടിയിൽ നല്ലോണം തൂത്തു വൃത്തിയാക്കി കൊണ്ട് നിവർന്നു.
ശ്രുതിയുടെ കയ്യിൽ നിന്നും തുണി വാങ്ങി അവിടെ നല്ലോണം തുടച്ചു വൃത്തിയാകികൊണ്ട് ലേഖ രാഹുലിനെ ഒന്ന് നോക്കി.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രണ്ടുപേരും ചേർന്ന് കട്ടിൽ നീക്കിയിട്ടുകൊണ്ട് നിവർന്നു.
ഇനി അമ്മേടെ പൊന്നുമോൻ പോയി എന്താന്ന് വെച്ചാ ചെയ്തോ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ കളിയാക്കി.
നല്ല ഒരു ലയത്തിൽ കിടക്കുവാരുന്നു
അതില്ലാതെ ആക്കികൊണ്ട് കളിയാക്കുന്നത് കണ്ടില്ലേ.
അവന്റെ കുറുമ്പ് നിറഞ്ഞ പറച്ചിൽ കേട്ട് ലേഖക്ക് ചിരി വന്നുപോയി.
സാരമില്ലെടാ അച്ഛമ്മ എങ്ങോട്ടും പോകില്ലല്ലോ ഇവിടെ തന്നെ ഉണ്ടാകും നി പോയി കിടന്നോ ചിരിയടക്കി കൊണ്ടുള്ള ലേഖയുടെ സംസാരം കേട്ട് രാഹുൽ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.
രാഹുലിന്റെ സംസാരവും അമ്മയുടെ കളിയാക്കലും കേട്ട് ശ്രുതിമോൾക്കും ചിരി വന്നിരുന്നു.
എന്താടി നിന്നു കിണിക്കുന്നെ എന്ന് ചോദിച്ചോണ്ട് രാഹുൽ റൂമിൽ നിന്നും പുറത്തേക്കു പോയി.
ലേഖ ശ്രുതിയെയും ശ്രുതി ലേഖയെയും മാറി മാറി നോക്കി കൊണ്ട് ചിരിക്കാൻ തുടങ്ങി.
ഇതെല്ലാം കണ്ടോണ്ടു അച്ഛമ്മ ഇരിക്കുന്നുണ്ടുയിരുന്നു.
എന്തിനാ മോളെ നി എന്റെ കുട്ടിയെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഓരോന്ന് പറയുന്നേ.