അതയാൾ നിറവേറ്റുകയും ചെയ്തു.
പിന്നീട് എത്രയോ തവണ ഇന്ദിര ഇല്ലാതെയും ഇന്ദിരയോടൊപ്പവും കൃഷ്ണകുമാർ തറവാട്ടിൽ വന്നു നിന്നിട്ടുണ്ട് അപ്പോയെന്നും കാർത്തുവിനെ തേടി പോയിട്ടില്ല കൃഷ്ണകുമാർ..
കൃഷ്ണകുമാറിന്റെയും ഇന്ദിരയുടെയും കാത്തിരിപ്പിനു അവസാനമിട്ടുകൊണ്ട്
ഇന്ദിര കൃഷ്ണകുമാറിന്റെ കുഞ്ഞിന് ജന്മം നൽകി..
രാജീവൻ എന്ന പേരിട്ട കുഞ്ഞിനെ ഇന്ദിരയുടെ ശിക്ഷണത്തിൽ അവൾ നന്നായി വളർത്തി.
.രാജീവൻ കൃഷ്ണകുമാറിനെ പോലെ തന്നെ പഠനത്തിൽ മിടുക്കൻ ആയിരുന്നു എന്നാൽ മറ്റുവിശയങ്ങളിൽ എല്ലാം രാജീവൻ അവന്റെ അച്ചാച്ചന്റെ സ്വഭാവ ഗുണങ്ങൾ ആയിരുന്നു.കൂടെ ഇന്ദിര യുടെ ശിക്ഷണവും കൂടെ ആയപ്പോൾ രാജീവനിൽ യാതൊരു വിധ സ്വഭാവ ദൂഷ്യങ്ങളും വന്നു ചേർന്നതുമില്ല.
പഠിച്ചു വലിയ ആളാകുക എന്ന ഒരേ ലക്ഷ്യത്തോടെ ജീവിച്ചിരുന്ന രാജീവൻ അതിനായി കഠിന പ്രയത്നം തന്നെ നടത്തികൊണ്ടിരുന്നു.
കൃഷ്ണകുറിന്റെ സർവീസ് കാലാവധി കഴിഞ്ഞിട്ടും ഭാര്യ ഇന്ദിരയുടെ സർവീസ് അവസാനിക്കുന്നത് വരെ കൃഷ്ണകുമാറും കുടുംബവും ഡൽഹിയിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. അപ്പോയെക്കും മകൻ രാജിവിന് നാട്ടിൽ നിന്നും നല്ല പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുകയും ചെയ്യാം എന്നൊക്കെ ആലോചിച്ചു നടക്കുന്ന സമയത്താണ്.
.
രാജീവൻ ശ്രീലേഖ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും അതറിഞ്ഞ കൃഷ്ണകുമാറും ഭാര്യ ഇന്ദിരയും രാജീവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്കതിന്നു കഴിയാതെ പോയി.