അങ്ങനെ പറഞ്ഞ ശേഷം തല മാത്രം പുറത്തേക്ക് ഇട്ട് ഫിദ മുത്തിനോട് വിളിച്ചു പറഞ്ഞു.
“മുത്ത് നടന്നോ.. ഞങ്ങൾ വന്നേക്കാം..”
“ഫ്ഭ. മിണ്ടാതെ താഴെ ഇറങ്ങിക്കോ നീ അല്ലെങ്കിൽ എന്റെ കൈയിൽ നിന്ന് നീ മേടിക്കും..” അത് കേട്ട് മുത്ത് പറഞ്ഞു
“അയ്യടാ.. മേടിക്കും പോലും. എനിക്ക് ഇപ്പോൾ ചോദിക്കാനും പറയാനും ആള് ഉണ്ട്..ഞാൻ ഇപ്പോഴേ എന്റെ ശ്രീയേട്ടന്റെ കെട്യോൾ ആണ്. ”
” ഫിദേ മര്യാദയ്ക്ക് താഴെ ഉറങ്ങാനാ പറഞ്ഞത്. അവളൊരു കെട്യോൾ വന്നിരിക്കുന്നു. കെട്യോൾ ആണെന്ന് പറഞ്ഞു കെട്യോനെയും കെട്ടിപിടിച്ചു കിടന്നാൽ മാത്രം പോരാ കെട്യോൾ.. അതിന് രാവിലെ എഴുനേറ്റ് കുളിച്ചു അടുക്കളയിൽ കയറണം. കെട്യോന് ഇഷ്ട്ടം ഉള്ളതെല്ലാം ഉണ്ടാക്കി കൊടുക്കണം. കെട്ട്യോന്റെ മനസ്സും വയറും നിറയ്ക്കണം. അല്ലാതെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടന്ന് കുട്യോള് ഉണ്ടാകാൻ ഉള്ള ഉദ്യമത്തിൽ പങ്കെടുത്തു ഏത് നേരവും വയറ് വീർപ്പിക്കണം എന്ന് പറഞ്ഞു നടന്നാൽ മാത്രം പോര. ”
അത് കേട്ട് ഫിദ മുത്തിനോട് പറഞ്ഞു.
“അയ്യോ എന്റെ മുത്തേ ഞങ്ങൾ ഇറങ്ങിക്കൊള്ളാം. മുത്ത് ഒന്ന് പോ.”
“ഞാൻ അങ്ങനെ ഇപ്പോൾ പോകുന്നില്ല. രണ്ടും താഴെ ഇറങ്ങിയിട്ടേ ഞാൻ പോകുന്നുള്ളൂ. ”
ഫിദ എന്നെ നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു.
“ഇനി ഇപ്പോൾ എന്താ ചെയ്യുക. ”
“ആ!! എനിക്കറിയില്ല.”
“ഞാൻ മുകളിലേക്ക് കയറി വരണോ..? അതോ നിങ്ങൾ താഴെ ഇറങ്ങുന്നോ.?”
മുത്ത് വീണ്ടും വിളിച്ചു ചോദിച്ചു.