ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും 7
Fidayude Swapnavum Hidayude Jeevithavum Part 7 | Author : Eakan
[ Previous Part ] [ www.kkstories.com ]
“ഹലോ അമ്മേ..”
“ഇത് അമ്മയല്ല.. ഇത് ഞാനാ.. ‘രേഷ്മ’. ജിത്തു ഏട്ടന് എന്നെ ഓർമ്മയില്ലേ..?”
“ഏത് ശ്രീജ ആന്റിയുടെ മോൾ രേഷ്മയോ..?”
“ആ അതേ.. ശ്രീജ ആന്റിയുടെ മോൾ രേഷ്മ തന്നെ..”
“പക്ഷെ ഇത് അമ്മയുടെ ഫോൺ അല്ലേ.. ഇതിൽ രേഷ്മേ നീ എങ്ങനെ ?”
“അത്!!!! ഗീതാമ്മ ഇവിടെ ഉണ്ട്.. ഗീതാമ്മ എന്തിനാ ഇവിടെ വന്നത് എന്നറിയാമോ.. ജിത്തു ഏട്ടന്..?”
“അതിന് അമ്മ അധികവും അവിടെ വരുന്നതല്ലേ..? പിന്നെ ഇന്ന് എന്താ പ്രത്യേകിച്ച് അറിയാൻ ഉള്ളത്…?”
“അത് അറിയാൻ ഒക്കെ ഉണ്ട്. ഒരു വിശേഷം ഉണ്ട്.. അത് പറയാൻ ആണ് ഗീതാമ്മ ഇന്ന് ഇവിടെ വന്നത്..? ”
” വിശേഷമോ..? എന്ത് വിശേഷം..?””
“അത് പറയാൻ എനിക്ക് നാണമാ.. എന്നാലും ഞാൻ പറയാം ജിത്തു ഏട്ടൻ എന്നായാലും ഇത് അറിയില്ലേ..? അപ്പോൾ ഞാൻ തന്നെ പറയാം. എന്നെ ജിത്തു ഏട്ടനെ കൊണ്ട് കെട്ടിക്കാൻ ഉള്ള കാര്യം ആലോചിക്കാൻ വന്നതാ..’”
“എന്ത് ? എന്ത് കാര്യം ? കെട്ടിക്കാനോ? ” ഞാൻ ഞെട്ടി തരിച്ചു ചോദിച്ചു.
“ആ അതേ നമ്മുടെ വിവാഹത്തിന്റെ വാക്ക് ഉറപ്പിക്കൽ കഴിഞ്ഞു ഇപ്പോൾ.. ഞാൻ ഗീതാമ്മയ്ക്ക് കൊടുക്കാം.. ഗീതാമ്മേ ഇന്നാ ഫോൺ. ജിത്തു ഏട്ടൻ ആണ്.”
രേഷ്മ പറയുന്നത് കേട്ട് ഞാൻ ആകെ തകർന്ന് പോയി. ഇങ്ങനെ ഒരു കാര്യം അമ്മ ചൈയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. അപ്പോഴേക്കും അമ്മ ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി.