ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 4 [സമി]

Posted by

 

—————————————————————————————————————————-

 

ഫോൺ റിങ് ചെയ്യുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കം  ഉണർന്നത്,,, ഫോൺ എടുത്തു നോക്കിയപ്പോൾ മീനു……. വീഡിയോ കാൾ ആണ്…. ഉറക്ക ചടവിൽ ആണെങ്കിലും അവൾ ആയതുകൊണ്ട് ഞാൻ അപ്പോൾ തന്നെ ഫോൺ  എടുത്തു…………

 

എന്താടാ ഈ നേരത്ത് ……..

 

എണീറ്റില്ലേ ചേട്ടൻ ?

 

ഇല്ലാ

 

ഇന്ന് ഓഫീസ് ഇല്ലേ ?  സമയം എത്രയായി ?

 

ഇല്ലടാ സാറ്റർഡേ ഓഫ് ആണ്……..ഇവിടെ  11 മണിയായി……

 

രാവിലെ അല്ലേ ?

 

അതേ ………  നീ വീട്ടിൽ എത്തിയോ ? ബാക്ക്ഗ്രൗണ്ട് ശ്രദ്ധിച്ചതോടെ ഞാൻ ചോദിച്ചു

 

എത്തി …. എക്സാം ഇന്നലെ കഴിഞ്ഞു…… രാത്രിയിലെ ട്രെയിന് തന്നെ എല്ലാം പാക്ക് ചെയ്ത് കേറി……….

 

എല്ലാ കഴിഞ്ഞോ ? ഞാൻ ആകാംക്ഷയോടെ ചോദിച്ചു

 

കഴിഞ്ഞു…..

 

ഇനിയെന്താ പരുപാടി ?

 

ഇനി എന്താണെന്ന് ചേട്ടന് അറിഞ്ഞൂടെ ?

 

എന്താ ? ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു

 

എന്നെ എന്നാ കൊണ്ട് പോകുക…… പെണ്ണ് ചിണുങ്ങിക്കൊണ്ട് ചോദിച്ചു…..

 

എവിടേയ്ക്ക് ? ഞാൻ വീണ്ടും ചോദിച്ചു

 

ചേട്ടാ………

 

അച്ഛൻ ഒന്നും പറഞ്ഞില്ലേ ? അവളുടെ മുഖം മാറിയതോടെ ഞാൻ ചോദിച്ചു

 

ഇല്ലാ…….

 

സ്റ്റഡി പെർമിറ്റ് കിട്ടി…… ഈ വീക്ക് ഇന്റർവ്യൂ ഉണ്ടാകും…..

 

ആണോ ? അവളുടെ മുഖം സന്തോഷത്തിൽ വിടർന്നു……

 

അതേടാ………….

 

അത് കഴിഞ്ഞാൽ എത്ര നാൾ വേണം  ? അവൾ ആകാംഷയോടെ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *