ബീന മിസ്സും ചെറുക്കനും 13 [TBS]

Posted by

ബീന മിസ്സ്‌ : രാവിലെ യോ?

ഷമീർ : അതെ, രാവിലെ ആകുമ്പോൾ എന്നും നമുക്ക് ഒരു ഒന്നൊന്നര മണിക്കൂർ കിട്ടും പിന്നെ നമുക്ക് ഒഴിവ് ദിവസങ്ങളിൽ ടീച്ചറുടെ സൗകര്യത്തിനനുസരിച്ച് വണ്ടിയുമായി പോകാം

ബീന മിസ്സ്‌ :മം, പക്ഷേ രാവിലെ എന്ന് പറയുമ്പോൾ?

ഷമീർ: ഇനി ടീച്ചർക്ക് രാവിലെ അസൗകര്യം ഉണ്ടെങ്കിൽ ഞാൻ വൈകുന്നേരം വണ്ടിയുമായി വരാം പക്ഷേ വൈകുന്നേരം സ്കൂൾ വിട്ടു വന്നശേഷം ടീച്ചർക്ക് ടയേർഡ് ആയിരിക്കുമല്ലോ എന്നതുകൊണ്ടാണ് ഞാൻ രാവിലെ പറ്റുമോ എന്ന് ചോദിച്ചത്. രാവിലത്തെ ഉന്മേഷവും, ഫ്രപ്പും വൈകുന്നേരം കിട്ടില്ലല്ലോ?

ബീന മിസ്സ്‌ : എടാ,നീ പറയുന്നതൊക്കെ ശരിയാണ്. രാവിലെ എന്നും എനിക്ക് രാവിലത്തേതായ തിരക്കുകൾ ഉണ്ട് അതൊന്ന് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ എനിക്ക് രാവിലെ വരാൻ കഴിയും പക്ഷേ രാവിലെ എന്ന് പറയുമ്പോൾ നിനക്ക് എന്നും അതിരാവിലെ ഇവിടെ എത്തുക എന് പറയുന്നത് ബുദ്ധിമുട്ടല്ലേ?

ഷമീർ : ഇല്ല, ബീന ടീച്ചർ അങ്ങനെയൊന്നും കരുതണ്ട ഞാനെന്നും രാവിലെ ജോഗിങ്ങിന് പോകുന്നതാണ് കുറച്ചുദിവസം അത് മാറ്റി വെച്ചാൽ എനിക്ക് എന്നും രാവിലെ അവിടെ വരുന്നത് ബുദ്ധിമുട്ടൊന്നുമല്ല

ബീന മിസ്സ്‌ : ഒക്കെ, ഞാൻ ചോദിച്ചെന്നേയുള്ളു എങ്കിൽ ഷമീർ രാവിലെ വന്നോളൂ ഞാൻ വരാം

ഷമീർ : എന്നാൽ ഞാൻ നാളെ രാവിലെ വണ്ടിയുമായി വരാം നമുക്ക് നാളെ മുതൽ തന്നെ തുടങ്ങാം

ബീന മിസ്സ്‌ : അല്ല, വണ്ടിയുമായി ഇവിടെ വരാൻ നിനക്കെന്റെ വീട് അറിയുമോ?

ഷമീർ : ഇല്ല, കൃത്യമായിട്ട് അറിയില്ല

ബീന മിസ്സ്‌ : ശരി, ഞാൻ പറഞ്ഞു തരാം സ്കൂളിന് അടുത്തുള്ള ടൗൺ കഴിഞ്ഞിട്ട് ആദ്യം കാണുന്ന പഞ്ചായത്ത് റോഡിനു വരണം

Leave a Reply

Your email address will not be published. Required fields are marked *