ഞാൻ: ബാക്കിയെല്ലാം ഒക്കെ പക്ഷേ അമ്മയോട് ഒരു കല്യാണം കഴിക്കാൻ ഞാൻ എങ്ങനെയാടാ പറയുന്നത്
അജു: നീ എങ്ങനെയെങ്കിലും പറയണം ആദ്യം നീ അമ്മയ്ക്ക് പറ്റിയ ഒരു ചെക്കനെ കണ്ടുപിടിക്കണം. അതുകഴിഞ്ഞ് നീയും ആ ചെക്കനും കൂടി അമ്മയോട് പറഞ്ഞു അമ്മയെ സമ്മതിപ്പിക്കണം
ഞാൻ: അമ്മയ്ക്ക് അതൊന്നും താല്പര്യം കാണില്ല
അജു: ഇതുതന്നെയാണ് നെറ്റ് സാരി എടുത്തപ്പോൾ നീ പറഞ്ഞത് അമ്മയ്ക്ക് അത് എത്ര ഇഷ്ടമായി എന്ന് നീ കണ്ടതല്ലേ 🤷♂️. പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് അമ്മയും ഒരു പെണ്ണാണ് അമ്മയ്ക്കും വികാരങ്ങൾ ഉണ്ട്, ഒരു മകനെന്ന നിലയിൽ നിനക്ക് തന്നു മനസ്സിലാകണമെന്നില്ല. അമ്മയും ഒരു പുരുഷന്റെ തുണ ആഗ്രഹിക്കുന്നുണ്ടാവാം
ഞാൻ: ശരി അത് ഞാൻ പതിയെ ആലോചിച്ച് പറയാം
അജു: ഞാൻ വേണമെങ്കിൽ ഇന്ന് രാത്രി ഫുഡ് കഴിക്കുമ്പോൾ അമ്മയെ ഇതൊന്ന് സൂചിപ്പിക്കാം
ഞാൻ: ഞാൻ മാറിയിട്ട് നീ പറഞ്ഞാൽ മതി
അജു:ok
അങ്ങനെ രാത്രിയിൽ ഫുഡ് കഴിച്ചിരിക്കുമ്പോൾ, അജു അമ്മയോട് ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി
അജു: ആന്റി ഹസ്ബൻഡ് ഇപ്പോഴും ജീവനോടെയുണ്ടോ
അമ്മ: അറിയില്ല മോനെ അങ്ങേരെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. അത് ഓർക്കാൻ പോലും എനിക്കിഷ്ടമില്ല. ബുദ്ധി ഉറക്കാത്ത പ്രായത്തിൽ അങ്ങേരെ വിശ്വസിച്ചു വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോന്നതാണ് ഞാൻ ചെയ്ത തെറ്റ്
അജു:സോറി… വിഷമിക്കേണ്ട
അമ്മ: അതൊന്നും കുഴപ്പമില്ല പണ്ടായിരുന്നു സങ്കടം ഒക്കെ
അജു: ആന്റി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ
അമ്മ: ആദ്യം ചോദിക്ക്