ഗോപു വേഗം ഉടുമുണ്ട് ഊരി അമ്മയുടെ നാണം മറച്ചു.,.. അമ്മയെ ശക്തിയായി കുലുക്കി വിളിച്ചു. അമ്മ ഒന്ന് ഞെരങ്ങി പതുക്കെ ഒന്ന് മൂളി…. ഗോപു ഓടി അടുക്കളയിൽ പോയി മണ്കുടത്തിൽ വെച്ചിരുന്ന വെള്ളം അമ്മയുടെ മുഖത്ത് തളിച്ചു…..
അമ്മ പതുക്കെ കണ്ണ് തുറന്നു.. ഭയത്തോടെ ചുറ്റും നോക്കി പിന്നെ ഒറ്റ കരച്ചിലായിരുന്നു. ഗോപു ഭയന്ന് പോയി… അമ്മയുടെ ചുണ്ടിലും കഴുത്തിലും അങ്ങനെ ദേഹത്തു മുഴുവൻ കടിച്ചും മാന്തിയും പാടുകൾ ചുണ്ടിൽ ഇപ്പോഴും ചോര കിനിയുന്നു….. ഗോപുവിന്റെ കണ്ണുകൾ ചുവന്നു.ആരോ അമ്മയെ…….
” അമ്മേ…. ആരാ. അമ്മയെ ഉപദ്രവിച്ചത്….. ” കോപം കൊണ്ട് വിറക്കുകയായിരുന്നു ഗോപു.. ” എനിക്കറിയില്ല മോനെ….. അവർ രണ്ടു മൂന്ന് പേരുണ്ടായിരുന്നു….. ” ” അമ്മ അവരെ മുൻപ് കണ്ടിട്ടില്ലേ ഒന്നോർത്തു നോക്ക് അമ്മാ….? സങ്കടം സഹിക്കാൻ വയ്യാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. ” ഇല്ല ഞാൻ കണ്ടിട്ടില്ല ”
അമ്മ അവശയായി പറഞ്ഞു… ഗോപു കൊടുത്ത വെള്ളം രണ്ടുകവിൾ കുടിച്ചപ്പോൾ ശാലിനിക്ക് അല്പം ആശ്വാസം തോന്നി… ശരീരമാകെ വേദനയാണ്… ഗോപു എന്തൊക്കയോ മരുന്ന് കൊണ്ട് വന്നു മുറിവിൽ തേച്ച് പിടിപ്പിച്ചു.. ”
മോനെ അമ്മക്ക് ഒന്ന് കുളിക്കണം….. ” ” ഞാൻ വെള്ളം ചൂടാക്കി തരാം “…… ഗോപു മുറ്റത്തു ഓടി നടന്നു കുറേ പച്ചില പറിച്ചു ഇട്ട് വെള്ളം ചൂടാക്കി കുളിമുറിയിൽ കൊണ്ട് വെച്ചു… ശാലിനി എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ്.. താൻ ഏറെക്കുറെ നഗ്‌നയാണെന്നും ഗോപുവിന്റെ മുണ്ടാണ് പുതച്ചിരിക്കുന്നതും എല്ലാം മനസ്സിലായത്… അവൻ കണ്ട് കാണുമോ…? അവൻ എന്റെ മകനല്ലേ….!