“”…ഹലോ… നിങ്ങളെ റെസ്റ്റെടുക്കാനായ്ട്ടല്ലേ ഞാങ്കൊണ്ടാക്കിയെ..??
എന്നിട്ടെന്റെ പിന്നാലേയിങ്ങു പോന്നോ..??”””_ ഞാനെല്ലാത്തിനേം മാറിമാറി നോക്കിയാണതുചോദിച്ചത്… സംഗതിയെല്ലാരും ഡ്രെസ്സൊക്കെ മാറിയാണ് പോന്നേക്കുന്നതെങ്കിലും ഇത്രേംദൂരം യാത്രചെയ്തുവന്നിട്ട് ഒന്നുവിശ്രമിയ്ക്കാത്തതിൽ എനിയ്ക്കൊരു വല്ലായ്കതോന്നി…
“”…പിന്നേ… കല്യാണവീട്ടിൽവന്നിട്ടല്ലേ റെസ്റ്റെടുക്കുന്നത്… വന്നുവല്ലോം കഴിയ്ക്കാൻനോക്ക് ചെക്കാ..!!”””_ ശ്രീയുടെ പ്ലേറ്റിലേയ്ക്കെന്തോ കറിവിളമ്പിക്കൊണ്ട് ചേച്ചിപറഞ്ഞു… കുളിച്ചുസുന്ദരിയായി മുടിയൊക്കെ വിടർത്തിയിട്ട് ചുവന്നചുരിദാറിൽ നാലുംതുനിഞ്ഞുള്ള നിൽപ്പാണ് കക്ഷി… അടുത്ത് ജോക്കുട്ടന്റമ്മയും സീതാന്റിയുമുണ്ട്…
“”…ഉവ്വ.! അവരു വിശ്രമിയ്ക്കാൻ നിൽക്കാണ്ടിങ്ങുപോന്നോണ്ട് അണ്ണാക്കിലേയ്ക്കു വല്ലതുമിറങ്ങി..!!”””_ കഴിയ്ക്കുന്നതിനിടയിൽ മാമനാണതുപറഞ്ഞത്…
രാവിലേമുതല് പണിയെടുത്ത് എല്ലുവെള്ളമായതിന്റെ സകലകലിപ്പുമുണ്ട് കക്ഷിയുടെമുഖത്ത്…
…സംഭവം ശെരിയാണ്…
കിടക്കപ്പായേന്ന് വിളിച്ചെഴീപ്പിച്ചുവിടാൻ ഭയങ്കര ഉത്സാഹമായ്രുന്നെല്ലാത്തിനും… എന്നാ കാര്യംകഴിഞ്ഞാ തിന്നോകുടിച്ചോന്ന് ചോദിയ്ക്കാൻ
ഒരു നായ്ന്റെമക്കളും കാണേമില്ല… അതിനേതോ നാട്ടിൽക്കിടന്ന ഇവറ്റോള് വേണ്ടിവന്നു…
“”…നീ കഴിയ്ക്കുന്നില്ലേ..?? ഇരിയ്ക്ക്..!!”””_ ശ്രീ മുന്നിലെ കസേരകാണിച്ചുപറഞ്ഞതും പിന്നിൽനിന്ന മീനാക്ഷിയെ കണ്ണുകാണിച്ചിട്ട് ഞാനിരുന്നു… പിന്നാലേയവളും…