“”…അതുപിന്നെ ചെക്കനെ തട്ടിപ്പറിയ്ക്കാൻ നോക്കുന്നകണ്ടപ്പോൾ… പിന്നെ ഞാഞ്ചിരിയ്ക്കുന്നതവള് കണ്ടില്ലാന്നുതോന്നുന്നു..!!”””
“”…എന്നാരുപറഞ്ഞു..??
നീ ചിരിയ്ക്കുന്നതേ അവളുകണ്ടുള്ളൂ..!!”””_ പറഞ്ഞതും കോന്ത്രമ്പല്ലുകാട്ടി അവളുറക്കെ ചിരിയ്ക്കാൻതുടങ്ങി…
“”…എടീ… ഒന്നുപയ്യെ ചിരിയ്ക്കടീ യെക്ഷീ… കല്യാണവീടാണ്… ആൾക്കാരുകേൾക്കും..!!”””_ ഞാൻ കയ്യുമോങ്ങിക്കൊണ്ട്ചെന്നതും അവളൊഴിഞ്ഞുമാറി…
“”…അയ്യടാ.! നമ്മടെ ബെഡ്റൂമിൽ നമ്മളിഷ്ടമുള്ളതുചെയ്യും… അതിനിയാരു കേട്ടാലെന്താ..??”””_ പറഞ്ഞശേഷമെന്നെനോക്കി നാക്കുനീട്ടി കൊഞ്ഞനംകാണിച്ചുകൊണ്ടവൾ ബാത്ത്റൂമിലേയ്ക്കു കേറുവായ്രുന്നു…
അവളുകുളിച്ചിറങ്ങുന്നവരെ
ഫോണിലുംകുത്തിക്കൊണ്ട് ഞാൻബെഡ്ഡേലിരുന്നു…
കുറച്ചുകഴിഞ്ഞ് ഒരു
വെള്ളഫുൾസ്ലീവ് ടീഷർട്ടും ബ്ലാക്ക് ഹാഫ്സ്കർട്ടുമിട്ടവളിറങ്ങിവന്നു…
“”…അതേ… പെട്ടെന്നു
കുളിച്ചേച്ചുവാ… എനിയ്ക്കു വെശക്കുവാ..!!”””_ തലയും തോർത്തിക്കൊണ്ട് കണ്ണാടിയുടെമുന്നിൽ നിന്നുകൊണ്ടവൾപറഞ്ഞു… അതിനൊന്നു മൂളിക്കൊണ്ട് ഞാനും കുളിയ്ക്കാനായിക്കേറി… കുളിച്ചിട്ടൊരുടീഷർട്ടും ഷോർട്ടുമിട്ടിറങ്ങുന്നവരെ അവളുമെന്നേയും കാത്തിരിപ്പുണ്ടായ്രുന്നു…
അങ്ങനെ മീനാക്ഷിയ്ക്കൊപ്പം താഴത്തേയ്ക്കിറങ്ങി വന്നപ്പോൾ ആകെമൊത്തം ബഹളം… ഡയനിങ്‌റൂമിൽ വന്നുനോക്കുമ്പോൾ
റെസ്റ്റെടുക്കാൻ പറഞ്ഞുവിട്ടവരെല്ലാം
വന്നിരുന്ന് പൂക്കുറ്റിവർത്താനം…
മാമനുംശ്രീയും അതിനിടയിലിരുന്ന് ബ്രെക്ഫാസ്റ്റ് കഴിയ്ക്കുന്നുമുണ്ട്…