“”…വാടാ കുട്ടാ..!!”””_ ന്നുംപറഞ്ഞ് ചെക്കനെ മീനാക്ഷീടെകയ്യീന്ന് മേടിച്ചെടുക്കാനായി കൈയ്യങ്ങുനീട്ടി…
ഉടനേ വെട്ടിത്തിരിഞ്ഞ് മീനാക്ഷിയേം ചുറ്റിപ്പിടിച്ചൊരിരിപ്പായ്രുന്നു ചെക്കൻ…
അതുകണ്ടതും ശ്രീയും മാമനുംകൂടൊറ്റച്ചിരി… കൂട്ടത്തിൽ മീനാക്ഷികൂടിചിരിച്ചപ്പോഴും ഞാൻ കടിച്ചുപിടിച്ചു നിന്നതേയുള്ളൂ…
“”…ശ്രീക്കുട്ടാ… നീയാ പന്തലീന്നൊരു കസേരയിങ്ങെടുത്തേ… കീത്തുവിരിയ്ക്കട്ട്..!!”””_ മാമൻ വിടുന്നമട്ടില്ല…
“”…ഒന്നുപോ മാമാ… അങ്ങനൊന്നും കീത്തുവേച്ചി തളരത്തില്ല… അവളേ… അവള് തീയിൽകുരുത്തതാ..!!”””_ മാമനെ കണ്ണുകാണിച്ചുകൊണ്ട് ശ്രീപറഞ്ഞതും,
“”…മ്മ്മ്.! അതാണൊരു കരിഞ്ഞമണം..!!”””_ ന്ന് ഞാനോർക്കാതെ പറഞ്ഞുപോയി… അതോടെ വന്നെവരെല്ലാങ്കൂടി വെച്ചുചിരിച്ചപ്പോൾ എന്റെ മാതൃകാഫാമിലിയ്ക്ക് അതൊരുക്ഷീണമായി… അമ്മേം ചെറിയമ്മേം അമ്മായീമെല്ലാമെന്നെ തുറിച്ചുനോക്കി നിൽപ്പുണ്ട്… ഇവരില്ലായ്രുന്നേല് എല്ലാങ്കൂടെന്നെപ്പിടിച്ച് ബലിക്കല്ലിലടിച്ചേനെ…
അങ്ങനെല്ലാരുടേം മുന്നിലന്തസ്സായി നാറിയെങ്കിലും ഒട്ടുംതളരാതെന്റെ കീത്തുചേച്ചി മീനാക്ഷീടെകയ്യീന്ന് ബലമായി കുഞ്ഞിനെപ്പിടിച്ചു വാങ്ങാനൊരുശ്രമം നടത്തിനോക്കിയെങ്കിലും മീനാക്ഷിയുംചെക്കനും ബലമായി കെട്ടിപ്പിടിച്ചുനിന്നതുകൊണ്ട് അനക്കാൻകൂടിപറ്റീല… ചെക്കനാവട്ടേ, കൈവിട്ടാൽ ജീവിതമേപോയീന്നമട്ടിൽ പേടിച്ച് അള്ളിപ്പിടിച്ചാണിരിയ്ക്കുന്നത്… അതു മനസ്സിലാക്കിയെന്നോണം മീനാക്ഷി,
“”…യ്യോ… തക്കുടുവെന്തിനാ പേടിയ്ക്കണേ..?? അവളൊന്നും ചെയ്യൂല്ലാട്ടോ… ആന്റി വിട്ടുകൊടുക്കില്ലാന്നേ..!!”””_ ന്നൊരു ഡയലോഗുകൂടിവിട്ടു… അതോടെ മീനാക്ഷിയെന്തോചെയ്തിട്ടാണ് ചെക്കൻ തിരിഞ്ഞിരുന്നതെന്ന ഭാവത്തിലായി കീത്തു… എന്നേമവളേം കടുപ്പിച്ചൊന്നു നോക്കിയിട്ടാണ് കക്ഷിപിന്മാറിയത്… അപ്പോളും തന്റുദ്ദേശം നടക്കാതെപോയതിന്റെ സർവ്വസങ്കടവും മുഖത്തുണ്ടായ്രുന്നു താനും… ഞങ്ങളുടെകൂടെ വന്നപോലെ ചെക്കൻ അവൾടെകൂടേംചെല്ലും… അങ്ങനെ ചെക്കനേംപാട്ടിലാക്കി ആ ഗ്യാപ്പിക്കൂടെ അവരുടെ ഫാമിലിയേം വശത്താക്കി, ഇപ്പൊ ഞങ്ങളിരിയ്ക്കുന്നസ്ഥാനത്ത് അവൾക്കുകേറിയിരിയ്ക്കാനായ്രുന്നൂ ആശാത്തീടെപ്ലാൻ…