എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആഹാ… ഇന്നെന്നാ പറ്റി..?? സാധാരണ മീനൂനെയവൻ അടുപ്പിയ്ക്കാത്തതാണല്ലോ..??”””_ ജോക്കുട്ടന്റമ്മയാണ് ചോദിച്ചത്…

…ഓഹോ.! ഇവർക്കു നാവും കഴുത്തുമൊക്കെണ്ടായ്രുന്നോ..?? കുറേനേരായ്ട്ട് മിണ്ടാട്ടമൊന്നുമില്ലായ്രുന്നപ്പൊ ഇരുന്നുറച്ചുപോയെന്നു കരുതീതാ..!!

“”… ഓ.! അതൊക്കെ പണ്ട്…
ഇപ്പൊ ഞങ്ങള്സെറ്റാ… അല്ലേടാ തക്കുടൂസേ..??”””_ ആദ്യമായ്ട്ട് ചെക്കൻ കയ്യിലേയ്ക്കുവന്ന സന്തോഷത്തിൽ ആകാശത്തിലുമല്ല, ഭൂമിയിലുമല്ലെന്ന മട്ടിൽനിന്നുകൊണ്ട് മീനാക്ഷിതട്ടിവിട്ടു… കൂട്ടത്തിൽ ചെക്കനെയിളക്കിയും കറക്കിയുമൊക്കെ ചിരിപ്പിയ്ക്കാനുമവൾ ശ്രമിച്ചുകൊണ്ടിരുന്നു…

“”…അതുശെരിയാ… അവനിഷ്ടമല്ലാത്തൊരാളേം അവൻതൊടീപ്പിയ്ക്കാത്തതാ…
അപ്പൊ മീനൂനേം പിടിച്ചുകാണും..!!”””_ ചേച്ചിയുമവളെ തള്ളിപ്പൊക്കിവിടുന്നുണ്ട്… അതുകേട്ടമീനാക്ഷി എന്നെനോക്കി ഗമയിലൊന്നു കണ്ണുകാണിച്ചതും എന്റുള്ളിലുറങ്ങിക്കിടന്ന സ്കൂബീഡേ തട്ടിത്തൂത്തെഴുന്നേറ്റു;

“”…ഓ.! അതതോണ്ടൊന്നുവല്ല… ചെക്കനു തൂറാമ്മുട്ടുന്നുണ്ടാവും… ഇപ്പോഴാ കക്കൂസുകണ്ടിട്ടുണ്ടാവ്ക..!!”””_ ഇത്രേംനേരം അവരുടെമുന്നിൽ നല്ലപിള്ളയായി അഭിനയിച്ചുകിട്ടിയ ഓസ്കാറിന്റെമേല് തൂറിയെറിഞ്ഞിട്ട് എന്നിഷ്ടംനിന്നിഷ്ടത്തിൽ ലാലേട്ടൻ നിൽക്കുന്നമാതിരിയൊരു നിൽപ്പായ്രുന്നൂ ഞാൻ…

ഞാനാപ്പറഞ്ഞതു കേട്ടിട്ടാണോ അതോയെന്റെയാ നിൽപ്പുകണ്ടിട്ടാണോന്നറിയില്ല, എല്ലാത്തിനും നല്ല ചിരിവരുന്നുണ്ടായ്രുന്നു…
അതങ്ങനെ കടിച്ചുപിടിച്ചുനിൽക്കുവാണ്… മീനാക്ഷീടെ കണ്ണീന്നുംമൂക്കീന്നും ചെവീന്നുമൊക്കെയാണേൽ പൊകവരുന്നപോലെ… ഉള്ളു കത്തീട്ടാണോ ആവോ..??!!

Leave a Reply

Your email address will not be published. Required fields are marked *