എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അതെന്താ..?? ഇവിടെ ഫാനുണ്ടല്ലോ..?? പിന്നെന്താ..??”””_ ജോക്കുട്ടന്റമ്മ ചുറ്റുംനോക്കി…

“”…അതല്ല… അങ്കിളുനിന്ന് ചീയുന്നകണ്ടിട്ടവൻ പറഞ്ഞതാ..!!”””_ ഞാനൊന്നുവിശദീകരിച്ചതും ബാക്കിയുള്ളോരുകൂടി ചിരിയ്ക്കാൻതുടങ്ങി… അതോടെ ചേച്ചീടച്ഛനെയറിലുമായി…

…ഇങ്ങനെപോയാലിങ്ങേര്
കീത്തൂനൊരു ഭീഷണിയാകാനും ചാൻസുണ്ട്..!!_ എന്റെ മനസ്സുപറഞ്ഞു…

അങ്ങനോരോന്നുപറഞ്ഞു നിൽക്കുമ്പോഴേയ്ക്കും വെള്ളമെത്തി… കിട്ടിയഗിഫ്റ്റ് കനത്തതായതുകൊണ്ടാണോ ആവോ വാട്ടവെള്ളത്തിനുപകരം ടാങ്കോമറ്റോ കലക്കിയാണ് കൊണ്ടുകൊടുത്തത്… എല്ലാവരും അതുംകുടിച്ചിരിയ്ക്കുമ്പോഴാണ്
തക്കുടു എന്റെകയ്യിലിരുന്ന് ചേച്ചിയെനോക്കിയെന്തോ അവന്റെഭാഷയിൽപ്പറഞ്ഞു ബഹളംവെച്ചത്… അതുകണ്ടതും ചേച്ചി, കയ്യിലിരുന്ന ഗ്ലാസ്സുയർത്തി വേണോന്നുംചോദിച്ചോണ്ട് ആ വെള്ളവുമായി ഞങ്ങൾടടുത്തേയ്ക്കുവന്നു… ചേച്ചിയടുത്തെത്തീതും അവനങ്ങോട്ടുചാഞ്ഞു… എന്നിട്ടു ചേച്ചീടെ കയ്യിലിരുന്നവെള്ളം എത്തിപ്പിടിച്ച് വായിലേയ്ക്കുചായ്ച്ചു… കുറേയങ്ങു കുടിച്ചിറക്കി…

“”… ആഹാ.! നല്ലോണം പരവേശമെടുത്തൂന്ന് തോന്നുന്നല്ലോ ചെക്കന്..??”””_ അവന്റെ വെള്ളംകുടികണ്ട് സീതാന്റിചോദിച്ചു… അതിന്,

“”…ആ.! കൊറച്ചു ദാഹിച്ചോട്ടേ… നേരത്തേ കുടിയ്ക്കാൻകൊടുത്തപ്പൊ അവനു തന്തേടെകൂടിരുന്ന് വണ്ടിയോടിയ്ക്കാനായ്രുന്നൂ വെപ്രാളം… അങ്ങനെചത്തോനെ ഇങ്ങനെയേമൂടുന്നുള്ളൂ… അല്ലപിന്നെ..!!”””_ എന്നായ്രുന്നൂ ചേച്ചിയുടെമറുപടി… എന്നാലപ്പോഴും തക്കുടുസെർ ഗ്ലാസ്സീന്നു പിടിവിട്ടിട്ടുണ്ടായ്രുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *