…ഇരട്ടച്ചങ്കനായ സിദ്ധു
ഇതിനൊക്കെക്കരയുകയോ.??_ മനസ്സെന്നോടു ചോദിച്ചചോദ്യം…
പക്ഷേ, അതിനു പറയാനൊരുത്തരം എനിയ്ക്കറിയില്ലായ്രുന്നു…
…എന്നാലൊന്നറിയാം, ആർക്കും മനസ്സിലാക്കാൻകഴിയാത്ത സിദ്ധൂന്റെമനസ്സറിയാൻ ഒരാൾക്കുകഴിഞ്ഞിട്ടുണ്ടെങ്കിൽ ഇനിയയാൾ എത്രവലിയ ശത്രുവാണേലും പിടിച്ചയാപ്പിടി സിദ്ധുവിടാമ്പോണില്ല.!
മനസ്സിനുള്ളിലെവിടെയോ തിരിച്ചറിവുകളും അതിനൊപ്പമുള്ള പ്രതിജ്ഞകളും കൊടിയേറുമ്പോൾ ഞാനെന്റെ മീനാക്ഷിയുടെശബ്ദം വീണ്ടുംകേട്ടു…
“”…ശെരിയാ ചേച്ചീ… ചേച്ചിയന്നുപറഞ്ഞപ്പോഴും ഞാനിത്രേന്നും കരുതീല… ഇന്നലെയാ പാവക്കുട്ടിയേംകൊണ്ടുവന്ന് പട്ടിയെക്കണക്കുനിന്ന് നാണംകെടുമ്പോൾ മനസ്സിലായി, സ്നേഹിയ്ക്കുന്നോർക്കു വേണ്ടി എന്തുംചെയ്യാനുള്ള അവന്റെയാമനസ്സ്… പിന്നെ ശ്രീക്കുട്ടനുംപറഞ്ഞു, എന്നോടുള്ള ഇഷ്ടംകൊണ്ടും എന്റെപേരിലുള്ള ഫങ്ഷനായതുകൊണ്ടുമാ ഇത്രയൊക്കെപറഞ്ഞിട്ടും അവൻ മറുത്തൊന്നും മിണ്ടാതിരുന്നേന്ന്… അതുകൂടിക്കേട്ടപ്പോൾ പിന്നൊന്നുംകഴിയ്ക്കാൻ തോന്നീലചേച്ചീ… ഓടിക്കേറിവന്നതാ… അപ്പോഴേയ്ക്കും ചെക്കനുറങ്ങിപ്പോയി..!!”””_ അവളൊരിയ്ക്കൽക്കൂടി വാക്കുകൾക്കു വിശ്രമംകൊടുക്കുമ്പോൾ പലയാവർത്തി ഇതൊരു സ്വപ്നമാവരുതേയെന്നു ഞാൻ പ്രാർത്ഥിയ്ക്കുന്നുണ്ടായ്രുന്നു…
കാരണം, അത്രയ്ക്കും
മീനാക്ഷിയെന്റെ ചങ്കിനെ കാർന്നെടുത്തിരുന്നു…
“”…പിന്നെ ചേച്ചീ… വേറൊരു കാര്യംകൂടൊണ്ട്… അല്ലേവേണ്ട… അതുപറഞ്ഞാൽ ചേച്ചി കളിയാക്കും..!!”””_ സസ്പെൻസിട്ടവൾ നിർത്തിയതും ഞാനൊന്നുഭയന്നു…