“”…എന്തൊക്കെപറഞ്ഞാലും എനിയ്ക്കൊത്തിരി സന്തോഷമായെടാ… കുടുംബസമേതംവരണമെന്നു പറഞ്ഞെങ്കിലും നിങ്ങളെല്ലാരുങ്കൂടെവരുമെന്ന്
ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല… നിങ്ങളു രണ്ടാളുങ്കൂടെ കല്യാണത്തിനെത്തുമായ്രിയ്ക്കുമെന്നാ ഞാനിവളോടുപറഞ്ഞതും..!!”””_ എന്റെ കാർന്നോര് അമ്മയെചൂണ്ടിക്കൊണ്ട് പറഞ്ഞുനിർത്തിയതും പുള്ളിക്കാരിയൊന്നു ചിരിയ്ക്കാൻശ്രെമിച്ചു… അതിനുമറുപടിയായി അച്ഛനെന്തോ പറയാനായിതുടങ്ങിയെങ്കിലും അച്ചുവിടയ്ക്കുകേറുവായ്രുന്നു;
“”…അയ്യോ.! അതങ്കിള് വിളിച്ചോണ്ടൊന്നുമല്ല… എല്ലാരൂടെവന്നില്ലേല്
ഇവനെല്ലാത്തിനേം വീട്ടിക്കേറി തല്ലൂന്നുപറഞ്ഞ്…
അതുകേട്ടുപേടിച്ചിട്ടാ അച്ഛനെല്ലാത്തിനേം വലിച്ചുവാരി വണ്ടീൽക്കേറ്റിക്കൊണ്ടിങ്ങു പോന്നേ..!!”””_ സ്ഥലകാലബോധമില്ലാതുള്ള ആ ഡയലോഗ് എല്ലാർക്കുമൊരടിയായപ്പോൾ മീനാക്ഷിമാത്രംനിന്നങ്ങട്
ഒറ്റച്ചിരിയങ്ങട് കീച്ചി… കൂടെ അത്രയുംനേരം കല്ലുപോലെനിന്ന ശ്രീയുംമാമനുംകൂടി കൂടുവേംചെയ്തു… അതല്ലേലുമങ്ങനാ, എന്റതന്തയെ ആസ്സാക്കുന്നവരെ മാസ്സാക്കാൻവേണ്ടി അവന്മാരേതറ്റംവരേം പോവും…
“”…ഒന്നുമിണ്ടാണ്ടിരിയ്ക്കടീ… ബോധമില്ലാണ്ടോരോന്നു വിളിച്ചുപറഞ്ഞാ
എന്റേന്നുമേടിയ്ക്കും നീ..!!”””_ ഉടനേ സീതാന്റിയവളെ കണ്ണുരുട്ടി പേടിപ്പിയ്ക്കാൻതുടങ്ങി…
“”…അതേ… സീതമ്മയങ്ങനെ
അവൾടെനെഞ്ചത്തു കേറുവൊന്നുംവേണ്ട… അവളൊള്ളതുതന്നാ പറഞ്ഞേ… സിദ്ധുവിളിച്ച് അച്ഛനെ ഭീഷണിപ്പെടുത്തുന്നത് ഞാനുംകേട്ടതാ… പിന്നെ വെറുതേ ഭീഷണിപറഞ്ഞ് സമയംകളയാനുള്ള ബുദ്ധിയിവനില്ലാത്തോണ്ട് അച്ഛൻ കയ്യിൽക്കിട്ടിയതിനെയൊക്കെ പെറുക്കിക്കൊണ്ട് ഇങ്ങോട്ടേയ്ക്കോടുവായ്രുന്നു..!!”””_ ജോക്കുട്ടനും അച്ചുവിന്റെസൈഡ്നിന്ന് സംഗതിയേറ്റുപിടിച്ചതും എല്ലാംകൂടെന്നൊരു നോട്ടം…