“”…പിന്നലാണ്ട്… രാവിലെയൊരു പണിതന്നിട്ടിപ്പഴാ ഒന്നുനടുനിവർത്തീത്… ഇതുവരെന്റെ കണ്മുന്നിൽ വന്നുപെട്ടില്ല; വന്നാരുന്നെങ്കി ഇന്നിവിടെ പ്രതിഷ്ഠിച്ചേനെ ഞാൻ..!!”””_ പറഞ്ഞുകൊണ്ടുഞാൻ പല്ലുകടിച്ചു…
“”…എന്താടാ സംഭവം..??”””_ ചേച്ചീടച്ഛനാണ് ചോദിച്ചത്… അതിനു
പൊടിപ്പുംതൊങ്ങലുംവെച്ച് ഞാൻ കാര്യമങ്ങടു വിശദീകരിച്ചതും സഹതാപത്തിനുപകരം എല്ലാംകൂടൊറ്റച്ചിരിയായ്രുന്നു… കൂട്ടത്തിൽ, എന്നാലുമങ്ങനേങ്കിലും
ഇവനൊന്നു ശരീരമനങ്ങിക്കണ്ടല്ലോ… അതുമതി എന്നൊക്കെപറഞ്ഞുള്ള കളിയാക്കലുകളും… പക്ഷേ അതിനെല്ലാം ഞാനും ചിരിച്ചുനിന്നതേയുള്ളൂ…
“”…അല്ലെടാ… എന്നാപ്പിന്നിത്രേം നീട്ടിയിട്ടപ്പോളീപ്പന്തൽ കുറച്ചുംകൂടി നീട്ടിയിടാൻ പാടില്ലാർന്നോ..??”””_ അതിനിടയിൽ ജോക്കുട്ടൻചോദിച്ചു…
“”…അതെന്താ..??”””
“”…അല്ല… അതാകുമ്പോളാ വീടിന്റെവാർക്കയിലീ കാലിട്ടാൽ പോരാർന്നോ..?? നിങ്ങൾക്കിങ്ങനെ രാവിലെയെണീറ്റു പണിയേണ്ടി വരുവാർന്നോ..??”””_ തൊട്ടടുത്ത വീടിന്റെ വാർക്ക ചൂണ്ടിക്കാട്ടി അവനിട്ടൊന്നുകിലുത്തി…
“”…അതുഞങ്ങളും കുറച്ചുമുന്നേ പറഞ്ഞതേയുള്ളൂ… എന്തുചെയ്യാം പാവത്തിനു ബുദ്ധി പറഞ്ഞുകൊടുക്കാനാളില്ലാണ്ട് പോയില്ലേ..??!!”””_ ഞാനുംചിരിച്ചപ്പോൾ അവരെല്ലാം കൂടെക്കൂടുവായ്രുന്നു…
അപ്പോളാണവരെ ഇതുവരെയകത്തേയ്ക്കു കൂട്ടിയില്ലല്ലോന്നു ഞാനോർക്കുന്നത്…
“”…അയ്യോ.! ഞാൻമറന്നു… ബാ.. മടുത്തുവന്നതല്ലേ… ഒന്നു റെസ്റ്റെടുക്കാം..!!”””
“”…റെസ്റ്റോക്കെ പിന്നെ… ആദ്യം നീയിവൾക്കൊരു ബക്കറ്റും സോപ്പുപൊടീമെടുത്തു കൊടുക്ക്..!!””” ജോക്കുട്ടൻ ചേച്ചീനെചൂണ്ടിപ്പറഞ്ഞു…