“”…എന്നിട്ടു നീയെന്തോപറഞ്ഞു..??”””
“”…എന്തുപറയാൻ..?? ഞാനങ്ങോട്ടുപോയാൽ
നാളെത്തന്നെ ലീവെടുത്തിങ്ങുപോരേണ്ടി വരൂന്ന്പറഞ്ഞു… അപ്പൊ പോണ്ടാന്നുപറഞ്ഞു… തള്ള മനഃപൂർവ്വാടാ… അവർടെ മോൾക്കെവിടെവേണേലും വായിനോക്കാമ്പോവാം… ഞാനെവിടേലുമൊന്നു പോണോന്നുപറഞ്ഞാ അപ്പൊത്തുടങ്ങും,
ഇല്ലാത്തോരോ അസുഖങ്ങള്…
പക്ഷെ ഇന്നെന്നങ്ങോട്ടു
വിളിച്ചു വരുത്തിയിരുന്നേ പാഷാണംകലക്കി കൊടുത്തേനെ ഞാൻ… ഇങ്ങനൊണ്ടോ ഒരുദുഷിപ്പ്..!!”””_ അച്ചുനിന്ന് കത്തുവായ്രുന്നു…
“”…എന്തായാലും ഇവൾക്കുചേരുന്ന അമ്മായിയമ്മ തന്നെയാ… ഒന്നണലിയാണെങ്കി മറ്റേത് രാജവെമ്പാല… രണ്ടിന്റേം അകത്തുമൊത്തം വെഷോം..!!”””_ ഡിക്കിതുറന്ന് ബാഗുകളെടുത്തുവെയ്ക്കുന്നതിനിടയിൽ ജോക്കുട്ടനുമിടയ്ക്കുകേറി ഗോളടിച്ചു…
“”…ഓ.! ഇയാളുപിന്നങ്ങ് പുണ്യാളനാണല്ലോ… ഹൈറേഞ്ചീന്നുവന്ന ജോപ്പുണ്യാളൻ…
സിദ്ധുവേ… ഇവടെനല്ല കപ്പളംനിൽപ്പൊണ്ടോടാ..??
ഒരു രൂപക്കൂടുപണിയാൻ..??”””_ ജോയാപ്പറഞ്ഞതു സുഖിയ്ക്കാതെ അച്ചുചോദിച്ചതും എനിയ്ക്കുസംശയം…
“”…കപ്പളോ..?? “””
“”…ആ കപ്പളം… പപ്പായ…
ഓമയ്ക്ക… കപ്പങ്ങ എന്നൊക്കെപ്പറയുന്ന കപ്പളം..!!”””
“”…ഓ.! മറ്റേ കഴച്ചിട്ടുകേറുന്നതല്ലേ..??”””
“”…ആ ദത് തന്നെ… ഒണ്ടെങ്കിലതൊരെണ്ണം വെട്ട്… ഇവനെയിവിടെ കുടിയിരുത്താം..!!”””
“”…കുടിയിരുത്താനാണേൽ ഇതിലും മുറ്റുകൂടിയൊരെണ്ണം അകത്തുണ്ട്… കൊമ്പില്ലാത്തൊരു കുട്ടിച്ചാത്തൻ..!!”””
“”…ഡാ..!!”””_ കൂട്ടുകാരനെപറഞ്ഞതു സുഖിയ്ക്കാതെയുള്ളൂ അച്ഛന്റെ സ്നേഹശാസനവന്നതും,