“”…അയ്യോ.! എന്റെ കൊച്ചിനെവിടടാ..!!”””_ ന്നുംപറഞ്ഞ് ചേച്ചിയൊരുകീറൽ…
“”…ചേച്ചിയൊന്നടങ്ങി നിന്നാണ്…
അവരു കളിയ്ക്കുവല്ലേ… നല്ല രസവുണ്ട്..!!”””_ എന്റെകയ്യിൽനിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങാൻവന്ന ചേച്ചിയെ തടഞ്ഞുകൊണ്ട് മീനാക്ഷിപറഞ്ഞതും,
“”…രസമെല്ലാംകൂടി
ഞാൻതീർത്തുതരാം കേട്ടാ..!!’””_
ന്നായി ചേച്ചി… അതിന്റെകൂട്ടത്തിൽ സീതാന്റി രണ്ടുവായിട്ടതോടെ അച്ചുവുമടങ്ങി… കല്ല് നിലത്തിട്ടൂന്നുകണ്ടതും ഞാനവൾടടുത്തേയ്ക്കുചെന്നു;
“”…എന്നാലുമിതെന്തു വായാടീ നെനക്ക്..?? നീയിവടെ കാലുകുത്തീതിടുക്കീലുവരെ അറിഞ്ഞിട്ടുണ്ടാവും..!!”””
“”…ഉവ്വ.! നാക്കില്ലാത്തതു നിനക്കുതന്നെ… സത്യമ്പറഞ്ഞാ ഇവളായോണ്ടാ നിന്നെയിപ്പഴും സഹിയ്ക്കുന്നെ… ഞാനെങ്ങാനുമായ്രുന്നേ പണ്ടേയ്ക്കുപണ്ടേ നിന്നെ തല്ലിക്കൊന്നേനെ..!!”””_ എല്ലാവർടേം കയ്യേത്തൂങ്ങി വിശേഷങ്ങൾതിരക്കുന്ന മീനാക്ഷിയെച്ചൂണ്ടി അവളുംപൊട്ടിച്ചു…
“”…അപ്പതു പേടിച്ചാവൂല്ലേ നിന്റെകെട്ട്യോൻ നാട്ടിലെറങ്ങാതെ നടക്കുന്നത്..?? അങ്ങേരിതുവരെ വന്നില്ലേടീ..??”””_ എന്റെയാ ചോദ്യംകേട്ടതും എല്ലാരുംതിരിഞ്ഞു ഞങ്ങളെനോക്കി…
“”…മിക്കവാറും
വരേണ്ടിവന്നേനെ..!!”””_ അവൾടെമുഖത്തെയാ അമർഷംകണ്ടപ്പോൾ ഒരു സംശയംതോന്നാതിരുന്നില്ല… എന്നാൽ ബാക്കിയുള്ളോർടെ മുഖത്തൊക്കെ പതിഞ്ഞൊരുചിരിയുമുണ്ട്…
“”…എന്താടീ പ്രശ്നം..??”””
“”…വേറൊന്നൂല്ലടാ… ഞാനിന്നിങ്ങോട്ടുപോരുവാന്നുപറഞ്ഞപ്പോൾ ആ തള്ളയ്ക്കിന്നുവരെയില്ലാത്ത സൂക്കേട്… തലകറങ്ങുന്നുപോലും… മോൾക്കാണേല് അവൾടെ നാത്തൂന്റെവീട്ടിലുംപോണംന്ന്… അതുമ്പറഞ്ഞവൻ വിളിച്ചിരുന്നു, ഒന്നുപോയി നിയ്ക്കാവോന്നും ചോയ്ച്ച്..!!”””