എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…മക്കളായേറ്റെടുത്തിട്ട് വിൽപ്പത്രമെഴുതുമ്പോ അവർക്കുള്ളതൂടി എഴുതിവെയ്ക്കാനല്ലേ… സമ്മതിയ്ക്കില്ലഞാൻ… ഇവന്തന്നെ മുക്കാലുമടിച്ചുമാറ്റുമോന്ന് പേടിച്ചിരിയ്ക്കുമ്പഴാ ഇനീംരണ്ടെണ്ണങ്കൂടി… എനിയ്ക്കു ജീവനൊണ്ടേ ഞാൻ സമ്മതിയ്ക്കൂല..!!”””_ ആ
ഇരുപ്പിലിരുന്ന് നോക്കുട്ടനെ നോക്കി അച്ചുകൂട്ടിച്ചേർത്തതും,

“”…എന്റപൊന്നോ… ഈ പെണ്ണിന്റെയൊരു നാക്ക്..!!”””_ എന്നുംപറഞ്ഞ് സീതാന്റി വായിൽ കൈവെച്ചു… ഉടനെ,

“”…ഏഹ്.! നീ പോവുവാന്നുപറഞ്ഞ് കേറീട്ട് പോയില്ലാരുന്നോ..??”””_ ന്നൊരടിയായ്രുന്നൂ ജോക്കുട്ടൻ…

“”…വണ്ടീക്കേറി
തിരിഞ്ഞിരുന്നൂന്നുവെച്ച് വണ്ടിപോവൂല… അതിനോടിയ്ക്കാനറിയണം..!!”””_ അവനൊപ്പംകൂടി ഞാനുമൊന്നുകൊട്ടി…

“”…ഹലോ… ഇയാളുകൂടുതല് ഡയലോഗൊന്നുമടിയ്ക്കണ്ട… ഓടിയ്ക്കാനെനിയ്ക്കുമറിയാം..!!”””_ അവൾടെ കൗണ്ടററ്റാക്ക്…

“”…അതേ… കല്ലുംമണ്ണും വാരിയെറിഞ്ഞോടിയ്ക്കാൻ
ഇതു കന്നാലിയല്ല..!!”””_ ഞാനുംവിട്ടില്ല…

“”…ആഹാ.! എന്നാ കന്നാലിയെയെങ്ങനാ
ഓടിയ്ക്കുന്നേന്ന്
കാണിച്ചുതരാടാ..!!”””_ ന്നും വണ്ടിയിൽനിന്നും ചാടിയിറങ്ങിയ അവൾ കുനിഞ്ഞുനിന്ന് കല്ലുപെറുക്കി… എന്നിട്ടെറിയാനായി ഓങ്ങിയതും, ക്യാപ്‌റ്റൻഅമേരിയ്ക്ക വൈബ്രേനിയംഷീൽഡ് പിടിയ്ക്കുമ്പോലെ തക്കുടുവിനെയെടുത്ത് ഏറുകൊള്ളാതെ ഞാൻ തടഞ്ഞുപിടിച്ചു…

“”…എറീടീ… നീ പെണ്ണാണെങ്കി…
അതുവേണ്ട… എനിയ്ക്കു സംശയോണ്ട്… നീ… നീ ആണാണെങ്കിയെറീടീ..!!”””_ ന്നുംപറഞ്ഞുനിന്ന്
ഞാൻവെല്ലുവിളിച്ചു… ഉടനെ,

Leave a Reply

Your email address will not be published. Required fields are marked *